മോൾക്ക് ബിബിനോടുള്ള ഇഷ്ട്ടവും വാത്സല്യവും കാണുമ്പോ ചിലപ്പോഴൊക്കെ ഇച്ചായന് മാത്രമല്ല എനിക്കും ബിബിനോട് അസൂയ തോന്നാറുണ്ട്. പക്ഷേ അവനോട് ഞങ്ങൾക്ക് ദേഷ്യമൊന്നുമില്ല. അവന്‍ അവളെ സ്വന്തം മോളെ പോലെയാണ് കാണുന്നത്.
“ബിബിച്ച, ബിബിച്ചൻ ബെറ്റിൽ തോറ്റു. അപ്പോ പിന്നെ ഇന്നും നാളെയും ബിബിച്ചന്റെ ലാപ്ടോപ്പ് എനിക്ക് സ്വന്തം.” മോള് സന്തോഷത്തോടെ അവനോട് പറഞ്ഞു.
“മോള് ആദ്യം ചെന്ന് നല്ല വെള്ളത്തില്‍ കളിക്ക്. എന്നിട്ട് മുടി നല്ലപോലെ തുടയ്ക്കണം. അതുകഴിഞ്ഞ് ലാപ്ടോപ്പ് എടുത്തോ.”
“ശെരി ബിബിച്ച.” മോള് ചിരിച്ചുകൊണ്ട് അകത്തേക്കോടി പോയി.
രാവിലെ എട്ടര കഴിഞ്ഞതേയുള്ളു. ഇനി പതിനൊന്ന് മണിക്ക് ഉച്ച ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങിയാല്‍ മതിയാവും. അതുവരെ ഫ്രീയാണ്. ശനിയാഴ്ച ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് മൂന്ന് ഷിഫ്റ്റായിട്ടാണ് ഞാൻ ഓൺലൈൻ ട്യൂഷന്‍ കൊടുക്കാറുള്ളത്. എട്ടും ഒന്‍പതും ക്ലാസിന് ഒരു ഷിഫ്റ്റ്, പത്താം ക്ലാസിന് രണ്ടാമത്തെ ഷിഫ്റ്റ്, പിന്നെ പ്ലസ് വൺ പ്ലസ് ടു കുട്ടികള്‍ക്ക് മൂന്നാമത്തെ ഷിഫ്റ്റ്. ഞായറാഴ്‌ച മാത്രം ആര്‍ക്കും ഞാൻ ട്യൂഷന്‍ കൊടുക്കാറില്ല.
ഇനി പതിനൊന്ന് മണിവരെ എന്ത് ചെയ്യുമെന്ന് ഞാൻ ആലോചിച്ചു.
“ബിബിനെ, നമുക്ക് ചെസ്സ് കളിക്കാം? ഇത്തവണ തീര്‍ച്ചയായും ഞാൻ നിന്നെ തോല്‍പ്പിച്ചിരിക്കും.” ഞാൻ ബിബിനോട് ബെറ്റടിച്ചു.
“കളിക്കാം ആന്റി.” അവന്‍ ഉടനെ സമ്മതിച്ചു. “പക്ഷേ ആന്റി എന്നോട് ബെറ്റടിച്ച സ്ഥിതിക്ക് വെറുതെ കളിച്ചിട്ട് കാര്യമില്ല. ആന്റി തോറ്റാൽ എന്തെങ്കിലും ചെറിയ പണിഷ്മെന്റ് ഞാൻ തരും.