“എന്നിട്ട് ബിബിച്ചൻ തോറ്റു.” പൊട്ടിച്ചിരിച്ചു കൊണ്ട് മോള് പറഞ്ഞപ്പോ ഞാനും ഇച്ചായനും കൂടെ ചിരിച്ചു.
“മഴ ഇല്ലെങ്കില്‍ പോലും ഇച്ചായന്‍ എങ്ങനെയും കാറിനെ കാട്ടിലും ആറ്റിലും ചേറ്റിലും ഓടിച്ച് കാറിനെ വൃത്തികേടാക്കിയിട്ടെ മടക്കി കൊണ്ടുവരൂ.” ഞാൻ കാലിയാക്കി പറഞ്ഞിട്ട് ഇച്ചായനെ നോക്കി.
ഉടനെ ഇച്ചായന്‍ ചെറിയ കുട്ടിയെ പോലെ ചുണ്ട് കോട്ടി എന്നെ നോക്കി.
“ഉം, എന്തേ, സത്യമല്ലേ ഞാൻ പറഞ്ഞത്.” ഞാൻ ചോദിച്ചിട്ട് ചിരിച്ചതും ഇച്ചായന്‍ ചിരിച്ചുകൊണ്ട് എന്റെ കയ്യീന്ന് കുടയും വാങ്ങി മുറ്റത്തിറങ്ങി നനഞ്ഞ് കുളിച്ച് നില്‍ക്കുന്ന ഹെലൻ മോളെ തൂക്കിയെടുത്തു പിടിച്ച് കവിളിൽ ഉമ്മ കൊടുത്തു.
“ടാറ്റ പപ്പ.” ഹെലൻ മോള് പറഞ്ഞു.
“ടാറ്റ മാത്രം പോര, പപ്പക്ക് ഉമ്മ വേണം.”
“പപ്പേടേ വായിൽ ബ്രാണ്ടി നാറ്റം വരുന്നു. ഞാൻ ഉമ്മ തരില്ല.” മോള് പറഞ്ഞിട്ട് ഇച്ചായന്റെ കൈയിൽ നിന്നും ഊർന്നിറങ്ങി ഓടിച്ചെന്ന് ബിബിന്റെ ഇടുപ്പിനെ കെട്ടിപ്പിടിച്ചു കൊണ്ട് നിന്നു.
ഇച്ചായന്റെ വായിൽ നിന്നും എപ്പോഴും വരുന്ന ബ്രാണ്ടി സിഗരറ്റിന്റെ നാറ്റം കാരണമാണ് ഞാനും ഇച്ചായന് ഉമ്മ കൊടുക്കാത്തതും എന്നെ ഉമ്മ വെക്കാന്‍ സമ്മതിക്കാത്തതും…
മോള് ഉമ്മ കൊടുക്കാത്ത കൊണ്ട് ഇച്ചായന്റെ മുഖത്ത് സങ്കടം പെട്ടന്ന് മിന്നിമറഞ്ഞു. മോള് ബിബിന്റെ ഇടുപ്പിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നത് കണ്ട് ഇച്ചായന്റെ കണ്ണില്‍ അസൂയയും തെളിഞ്ഞു മറഞ്ഞു. പക്ഷേ ഒടുവില്‍ ഇച്ചായന്‍ എല്ലാം മറച്ച് ചിരിച്ചിട്ട് കാറിൽ കേറി പോയി.