ബിബിൻ ഇപ്പൊ അക്കാര്യം ഓര്‍മപ്പെടുത്തിയപ്പൊ ഞാൻ പെട്ടന്ന് ചിരിച്ചുപോയി. ഉടനെ അവനും ചിരിച്ചു. അപ്പോ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ആ പിണക്കവും ഗ്യാപ്പും മതിലും അലിഞ്ഞുപോയി.
“പാല് കുടിക്ക് ബിബിച്ചായ.” ബിബിൻ മോളെ നോക്കി കളിയാക്കി പറഞ്ഞു. അതുകേട്ട് മോള് പോലും പൊട്ടിച്ചിരിച്ചു.
“എടാ, മിണ്ടാതിരുന്ന് കഴിക്കടാ.” നാണമടക്കി ചിരിച്ചുകൊണ്ട് അവന്റെ കൈയിൽ ഞാൻ ചെറിയൊരടി കൊടുത്തു.
“എനിക്ക് പാല് മതി, ഇനി ബിബിച്ചൻ കുടിക്ക്.” ബിബിൻ മോളെ അനുകരിച്ച് പറഞ്ഞു.
മോള് പിന്നെയും പൊട്ടിച്ചിരിച്ചു. അവള്‍ക്ക് പോലും മുഖത്ത് നാണം വന്നു.
“അന്ന് ഞാൻ ചെറിയ കുട്ടിയല്ലെ, ബിബിച്ച.” കുണുങ്ങി ചിരിച്ചുകൊണ്ട് മോള് പറഞ്ഞു.
“ഇപ്പൊ നി വലിയ പെണ്‍കുട്ടിയായോ? ഇപ്പോഴും നി പൊടിക്കുഞ്ഞ് തന്നേയ.” ബിബിൻ അവളെ കളിയാക്കി.
“ഇപ്പോഴും ഞാൻ പൊടിക്കുഞ്ഞ് ആണെങ്കിൽ ബിബിച്ചൻ എന്തിനാ എന്നെ ഒപ്പം കുളിക്കാന്‍ കൂട്ടാത്തത്?” ആ വായാടി അവനോട് ചോദിച്ചു.
“കുളിക്കുബ്പൊ എനിക്ക് ഒന്നുമില്ലാതെ കുളിക്കണം, നീ കൂടെയുണ്ടെങ്കിൽ അതിന് കഴിയില്ല.” കുസൃതി ചിരിയോടെ ബിബിൻ പറഞ്ഞതും ഞാനും മോളും പൊട്ടിച്ചിരിച്ചു.
“ബിബിച്ചൻ ഒന്നും ഇല്ലാതെ കുളിച്ചോ, എനിക്ക് കുഴപ്പമില്ല.” ഹെലൻ മോള് പറഞ്ഞിട്ട് ചിരിച്ചു.
“ഹമ്പടി കള്ളി..” ചിരിച്ചുകൊണ്ട് ബിബിൻ അവൾടെ തലയിൽ ചെറിയൊരു തട്ട് കൊടുത്തു. “കണ്ടില്ലേ ആന്റി ഇവൾടെ സംസാരം… ഇവൾ കുഞ്ഞാണെങ്കിലും ഇവൾടെ നാവ് വലുതായി വളര്‍ന്നു.”
“നീയല്ലേ അവടെ ടീച്ചര്‍.. അപ്പോ പിന്നെ അതിശയമൊന്നും വേണ്ട.” ഞാൻ ബിബിനെ കളിയാക്കി.