ച്ചേ, അങ്ങനെ അവനെ സംശയിക്കാൻ പാടില്ലായിരുന്നു..!! എനിക്കും വിഷമം തോന്നി.
“മോളിനി സോഫയിൽ ഇരുന്ന് ടിവി കണ്ടോ, നാളെ എന്റെ മേമിന് സബ്മിറ്റ് ചെയ്യാനുള്ള ഒരു വർക്ക് ഞാൻ കംപ്ലീറ്റ് ചെയ്തിട്ടില്ല, ഞാൻ പോയി അത് ചെയ്യട്ടെ.” ബിബിൻ ധൃതിയില്‍ അവളെ മാറോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് എഴുനേറ്റ ശേഷം അവളെ വേഗം സോഫയിലിരുത്തി.
വർക്ക് ബാക്കിയുണ്ടെന്ന് ബീബിൻ പറഞ്ഞത് കള്ളമാണെന്ന് എനിക്കറിയാമായിരുന്നു. ഏത് വർക്ക് ആണെങ്കിലും കോളേജില്‍ നിന്ന് വീട്ടില്‍ വന്നയുടനെ അതൊക്കെ ചെയ്തു കഴിഞ്ഞിട്ടേ അവന്റെ റൂമിൽ നിന്ന് പുറത്തിറങ്ങാറുള്ളു. എത്ര വർക്ക് ഉണ്ടെങ്കിലും, എത്ര പഠിക്കാൻ ഉണ്ടെങ്കിൽ ഇന്നുവരെ ഒരു മണിക്കൂറിൽ കൂടുതൽ അവന്‍ എടുത്തിട്ടില്ല. അവന്റെ കള്ളത്തരം പിടിച്ചതിന് എന്നെ നേരിടാന്‍ കഴിയാത്ത എന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടാൻ വേണ്ടി അവന്‍ പറഞ്ഞ നുണയാണത്.
“ബിബിച്ചൻ പോണ്ട.” ഹെലൻ മോള് പെട്ടന്ന് അവന്റെ ടീ ഷര്‍ട്ടിന്റെ താഴെ അറ്റം ചുരുട്ടി പിടിച്ചുകൊണ്ട് ചിണുങ്ങി.
ഉടനെ അവന്റെ കണ്ണില്‍ സ്നേഹം നിറഞ്ഞു മൂടി. അവന്‍ അവളെ തലയില്‍ വാത്സല്യപൂർവം തൊട്ടു.
“നാള സണ്ടേയല്ലേട, എന്നിട്ടാണൊ നാളെ വര്‍ക്ക് സബ്മിറ്റ് ചെയ്യേണ്ടത്?” അവനെ തറപ്പിച്ചുനോക്കി ഞാൻ ചോദിച്ചു. മനസില്‍ ഉണ്ടായിരുന്ന ദേഷ്യം എന്റെ ശബ്ദത്തിലും കലര്‍ന്നിരുന്നു.
അപ്പോ അവന്റെ മുഖത്ത് പിന്നെയും അസ്വസ്ഥത പടർന്നു പിടിച്ചു. നല്ല ബെസ്റ്റ് ഫ്രണ്ടായിട്ടാണ് വര്‍ഷങ്ങളായി ഞങ്ങൾ പെരുമാറിയിരുന്നത്. പക്ഷേ ഇപ്പൊ ഞങ്ങൾക്കിടയിൽ വലിയൊരു ഗ്യാപ്പ് വീണത് ഞങ്ങൾ രണ്ടുപേര്‍ക്കും മനസ്സിലായി.