“ആന്റി ധൈര്യമായി പോയി ഇറങ്ങിക്കോ, ആന്റി. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ നോക്കിക്കോളാം.” അവന്‍ പറഞ്ഞു.
അപ്പോ ഞാൻ എഴുനേറ്റ് എന്റെ റൂമിലേക്ക് നടന്നു.
“എനിക്ക് ഉറക്കം വരുന്നു ബിബിച്ച.” മോള് ബിബിനോട് പറയുന്നത് കേട്ടു.
“ശെരി വാ എണീക്ക്, നമുക്കും ചെന്നുറങ്ങാം.” ബിബിൻ പറയുന്നത് കേട്ടു.
“ഞാൻ നടന്നാൽ ഉറങ്ങി വീഴും, ബിബിച്ചൻ എന്നെ തൂകിയെടുത്തുകൊണ്ട് പോ ബിബിച്ച.” മോള് ഉറക്കപ്പിച്ചയിൽ പറഞ്ഞു. പക്ഷേ എന്നിട്ടും പ്ലംസ് എടുത്ത് കഴിക്കുന്നുണ്ടായിരുന്നു.
“എടി കള്ളി, നി എഴുനേറ്റ് നടന്നാൽ വീഴും, അല്ലേ? പക്ഷേ എന്നിട്ടും നല്ല ഉഷാറായി പ്ലംസ് എടുത്തെടുത്ത് കഴിക്കുന്നുണ്ടല്ലോ..!!” ബിബിൻ ചിരിച്ചു കൊണ്ട് അവളുടെ കഴുത്തിൽ ഇക്കിളിപ്പെടുത്തി. ഉടനെ മോള് ഉറക്കെ ചിരിച്ചു.
ഞാനും തിരിഞ്ഞു നിന്നുകൊണ്ട് അവരെ നോക്കി ചിരിക്കുകയായിരുന്നു.
ബിബിൻ മോളെ തൂകിയെടുത്തു, ഉടനെ മോള് അവന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് അവന്റെ തോളില്‍ തല വച്ച് കിടന്നു.
എന്റെ മോള് ബിബിനോട് കാണിക്കുന്ന സ്നേഹം കാണുമ്പോ എനിക്ക് അസൂയ തോന്നാറുണ്ട്. അവള്‍ക്ക് എന്നെക്കാളും അവൾടെ പപ്പയേക്കാളും ബിബിനോടാണ് സ്നേഹം.
ബിബിൻ ഹാളില്‍ ലൈറ്റ് ഓഫ് ചെയ്തിട്ട് റൂമിൽ കേറി പോകുന്നത് കണ്ടു. ഞാനും എന്റെ റൂമിൽ വന്ന് ലൈറ്റ് ഓഫാക്കി കിടന്നു.
സത്യത്തിൽ എനിക്ക് ഉറക്ക ഗുളികയുടെ ആവശ്യമൊന്നുമില്ല. ഞാൻ ബിബിനെ തെറ്റുദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണ് ഗുളിക വാങ്ങിച്ചത്. അതുകൊണ്ട് ഉറക്ക ഗുളിക കഴിക്കാതെയാണ് ഞാൻ കിടന്നത്. കൂടാതെ ഇറങ്ങാനുള്ള ഉദ്ദേശവും എനിക്കില്ലായിരുന്നു.