അതുകഴിഞ്ഞ് ഞങ്ങൾ ബേക്കറിയിൽ കേറി. പ്ലംസും, വേറെ കുറെ ഫ്രൂട്ട്സും, കുറച്ച് ബേക്കറി ഐറ്റംസും, പിന്നെ മോള് അവനോട് ചൂണ്ടിക്കാണിച്ചതൊക്കെയും ബിബിൻ വാങ്ങി. കാശും അവന്‍ തന്നെ കൊടുത്തു.
ഞങ്ങൾ ബൈക്കില്‍ തിരികെ കേറിയ നിമിഷം തുള്ളിത്തുള്ളിയായി മഴ വീഴാന്‍ തുടങ്ങി.
“വേഗം വീട്ടിലേക്ക് വണ്ടി വിട് ബിബിനെ…. പക്ഷേ സൂക്ഷിച്ച് ഓടിക്കണെ..!” ബൈക്കില്‍ കേറിയിരുന്നിട്ട് സാധനങ്ങളടങ്ങിയ കിറ്റുകൾ എന്റെ മടിയില്‍ വച്ച് പിടിച്ചുകൊണ്ട് അവനോട് പറഞ്ഞു.
ബിബിൻ നല്ല വേഗത്തിൽ ആണെങ്കില്‍ വളരെ സൂക്ഷിച്ച് തന്നെ ബൈക്ക് പായിച്ചു. മഴ ചാരാനും തുടങ്ങി. ഇടക്ക് മഴ കൂടുകയും ചെയ്തു.
വീടെത്തിയപ്പൊ ഞങ്ങൾ മൂന്ന്‌പേരും നനഞ്ഞ് കുളിച്ചിരുന്നു.
“ശെരി രണ്ടും ചെന്ന് വേഗം കുളിക്ക്.” വീട്ടില്‍ വന്ന ഉടനെ ഞാൻ അവരോട് പറഞ്ഞിട്ട് ഞാൻ എന്റെ റൂമിൽ വന്നു.
ബാത്റൂമിൽ കേറി കുളിച്ചിട്ട് ഞാൻ ഹാളില്‍ വന്നു. അവിടെ മോളും ബിബിനും കുളി കഴിഞ്ഞ് വന്നിട്ട് സോഫയിലിരുന്ന് പ്ലംസ് കഴിക്കുകയായിരുന്നു.
ഞാൻ ബിബിന്റെ അടുത്ത് ചെന്നിരുന്നു. ഉടനെ അവന്റെ മുഖത്ത് വല്ലാത്ത സന്തോഷം നിറഞ്ഞത് ഞാൻ കണ്ടു. രണ്ട് പ്ലംസ് എടുത്ത് ഞാനും കഴിച്ചു.
“എടാ ബിബിനേ, ഇപ്പൊ ഉറക്ക ഗുളിക കഴിച്ചിട്ടാ ഞാൻ ഉറങ്ങാൻ പോകുന്നത്. എനിക്ക് ബോധമൊന്നും ഉണ്ടാവില്ല. അതുകൊണ്ട് മോൾക്ക് പെട്ടന്ന് പനിയോ വേറെ എന്തെങ്കിലും വല്ലായിക വന്നാൽ നി തന്നെ നോക്കിക്കോണം. വേണ്ടിവന്നാല്‍ ആശുപത്രിയിൽ നി തന്നെ കൊണ്ടുപോണം.”
ചില രാത്രി സമയത്ത് മോൾക്ക് എന്തെങ്കിലും ചെറിയ അസുഖമൊക്കെ വരാറുണ്ട്. അപ്പോഴൊക്കെ ഇച്ചായനെ ഞാൻ വിളിക്കാറില്ല.. ഞാനും ബിബിനമാണ് മോളെ കൊണ്ട് പോകാറുള്ളത്. അതുകൊണ്ടാണ് എല്ലാം നോക്കിക്കോളാൻ ഇപ്പൊ ബിബിനോട് ഞാൻ പറഞ്ഞത്.