അമൃതകിരണം 3 [Meenu]

Posted by

അനു: അതൊക്കെ നടന്നോളും.

ധന്യ: പാവം… കഴിച്ചോ ശരിക്കും? അതോ ഞാൻ വിളിക്കണോ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ?

അനു: ധന്യ വിളിക്കുകയാണെങ്കിൽ വിളിച്ചോ, പക്ഷെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതാ.

കിരൺ: ഉറപ്പാണോ?

അനു: ധന്യ, പോയി വിളിക്ക്…

ധന്യ മനു നെ വിളിക്കാൻ അവരുടെ ഫ്ലാറ്റ് ലേക്ക് പോയി. ധന്യ പോയ തക്കം നോക്കി അനു…

“രാവിലെ രണ്ടു പേരും കൂടി എന്തായിരുന്നു പരുപാടി”

കിരൺ: എന്ത്?

അനു: ചുമ്മാ കറങ്ങേണ്ട, ധന്യ പറഞ്ഞു എന്നോട്. ഞാൻ രസം കൊല്ലി ആയോ? എനിക്ക് പ്രാക്ക് കിട്ടുവോ?

കിരൺ: നീ ഒന്ന് പോയെ….

ഡോർ തുറന്ന മനു…

” ആ… ധന്യ….”

ധന്യ: മനു കഴിച്ചോ ബ്രേക്ക് ഫാസ്റ്റ്?

മനു: ഞാൻ കഴിച്ചല്ലോ.

ധന്യ: ഉറപ്പല്ലേ…. അവള് രാവിലെ അവിടെ വന്നിരിപ്പുണ്ട്, അപ്പൊ ചേട്ടൻ പറഞ്ഞു മനു കഴിച്ചോ എന്ന് നോക്ക് ഇല്ലെങ്കിൽ വിളിക്കു എന്ന്…

മനു: ഇല്ല, ഞാൻ കഴിച്ചു ധന്യ…

ധന്യ: ഓക്കേ, ഒന്ന് കൂടി കഴിക്കുന്നോ ഞങ്ങളുടെ കൂടെ? അനു ഉണ്ട് ഞങ്ങളുടെ കൂടെ കഴിക്കാൻ.

മനു: അവള് തീറ്റ പ്രാന്തി അല്ലെ. എനിക്ക് വേണ്ട ധന്യ, ഞാൻ കഴിച്ചു.

ധന്യ: ഓക്കേ മനു.

ധന്യ അതും പറഞ്ഞു തിരിച്ചു വന്നു…

അനു: വന്നില്ലേ മനു?

ധന്യ: മനു കഴിച്ചു, ഇനി വേണ്ട എന്ന്.

അനു: അത് തന്നെ അല്ലെ ഞാനും പറഞ്ഞത്. അപ്പോൾ കേൾക്കില്ല.

കിരൺ: നിൻ്റെ കാര്യം അല്ലെ?

ധന്യ: അതെ….

കിരൺ കഴിച്ചു എഴുനേറ്റു, കൈ കഴുകി പോകാൻ ഇറങ്ങി.

ധന്യ ഉം അനു ഉം ബ്രേക്ക് ഫാസ്റ്റ് continue ചെയ്തു….

അനു: നിങ്ങളുടെ ചേട്ടൻ അങ്ങോട്ട് വീഴുന്നില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *