ഒരു വെടക്കൻ വീരഗാഥ 2
Oru Vedakkan Veeragadha Part 2 | Author : Raju Nandan
[ Previous Part ] [ www.kkstories.com]
കണ്ണപ്പ ചേകവർ ഏകദേശം സന്ധ്യ മയങ്ങിയപ്പോൾ ആണ് പുത്തൂരം വീട്ടിൽ വന്നു കയറിയത്, ഏതോ മാറ്റാനോട് തർക്കിച്ചതുകൊണ്ടോ പാട്ടം കുടിയനാവൻ നൽകാത്തത് കൊണ്ടോ വളരെ ക്രുദ്ധൻ ആയിരുന്നു,. മദ്യത്തിന്റെ മണവും ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ ഭാര്യ പതുക്കെ ഉൾവലിഞ്ഞു .
വന്നയുടനെ ചേകവർ കളരിയിലേക്കാണ് കേറി ചെന്നത് .അപ്പോൾ അവിടെ വിളക്കും ഒന്നും കത്തിച്ചിട്ടില്ല, അതെ സമയം ആരോമലുണ്ണി എന്നാൽ കളരിയിൽ ഉണ്ടായിരുന്നു താനും. കളരിയിൽ നിധി ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്ന സംശയം കാരണം കണ്ണപ്പനുണ്ണിയുടെ കണ്ണ് വെട്ടിച്ച് കളരിക്കുള്ളിൽ പതുങ്ങി ഇരുന്നു ഓരോ മുക്കും മൂലയും പരിശോധിക്കുകയിയിരുന്ന ആരോമൽ മുത്തച്ഛൻ അവിചാരിതമായി വന്നു കയറിയത് കണ്ടു പരദേവതയുടെ പുറകിൽ ഉള്ള ഇടുങ്ങിയ സ്ഥലത്തു പെട്ടെന്ന് കയറി മറഞ്ഞിരുന്നു.
“എന്താ ഇത് നിത്യ പൂജയും വിളക്ക് വയ്ക്കലും പുത്തൂരം വീട്ടിൽ വേണ്ടെന്നായോ? ആരോമൽ ചതിയിൽ മരിച്ചെന്നു വച്ച് അതിനു പരദേവതകൾ എന്ത് പിഴച്ചു? ഇന്ന് അമാവാസി ദിനമല്ലേ ഭൈരവ പൂജ നടത്തേണ്ടതുണ്ട്. അതൊക്കെ എല്ലാവരും മറന്നോ?” ,
കണ്ണപ്പ ചേകവർ കളരിയിൽ നിന്നും പുറത്തു വന്നു ആരോടെന്നില്ലാതെ ചോദിച്ചു. അപ്പോൾ ഉണ്ണിയാർച്ചയും കുഞ്ചുണ്ണൂലിയും ഓടിവന്നു, ഉണ്ണിയാർച്ച, “അച്ഛൻ വന്നതറിഞ്ഞില്ല, കുഞ്ചുണ്ണൂലി രജസ്വല ആയിരുന്നു ഇന്നാണ് അതൊക്കെ കഴിഞ്ഞത്, ഞാൻ വിളക്ക് കൊളുത്താം അഛാ ” എന്ന് പറഞ്ഞു മുന്നോട്ട് വന്നു.