നസീമ വീണ്ടും ചമ്മി നാറി…
ഇയാൾക്കെല്ലാം മനസിലായിട്ടുണ്ട്..
പക്ഷേ, ഇയാൾ തന്നെയൊരു മോശം സ്ത്രീയായി കാണും എന്നുള്ളത് അവൾക്ക് സഹിക്കാനായില്ല..
“ അത്… അതിക്കാ… ഇന്ന്… ഇന്നാണ്… ആദ്യമായി…”
“ സാരമില്ലെടീ…
ഇതൊക്കെ സർവ്വസാധാരണമാ…
ഏതായാലും നേരം കളയണ്ട..
ഞാൻ പോയേക്കാം… വരുന്നവൻ എന്നെക്കാണണ്ട…”
തന്റെ കള്ളവെടി പിടിച്ച് മാനം പോയെങ്കിലും ഇക്കാന്റെ പക്വതയാർന്ന പെരുമാറ്റം അവൾക്ക് ആശ്വാസമായി..
നാളെ ഇതിനെ കുറിച്ച് ചോദ്യമുണ്ടായേക്കാം..
അതപ്പോ നേരിടാം..
ഇപ്പോ വിനു വരും.. അതിന് മുൻപ് ഇയാളെ പുറത്തിറക്കണം..
ബാക്കിയൊക്കെ സാവകാശം ഇക്കാനെ കണ്ട് പറഞ്ഞ് മനസിലാക്കാം..ഇക്ക പ്രശ്നമൊന്നുമുണ്ടാക്കില്ല..
വാതിലിന്റെ കുറ്റിയെടുക്കാനായി തിരിഞ്ഞ നസീമയൊന്ന് നിന്നു..
അല്ലാ…
ഇക്കയെന്തിനാണ് ഈ സമയത്തിവിടെ വന്നത്…?.
അതും ആരോ വിളിച്ചിട്ട് വന്ന പോലെ.?
കൃത്യമായി അടുക്കളവാതിലിൽ കാത്ത് നിൽക്കുകയായിരുന്നു ഇക്ക..
അവൾ തിരിഞ്ഞ് സംശയത്തോടെ ബീരാനെ നോക്കി..
“ഇക്ക…?
ഇക്കയെന്തിനാ… ഈ സമയത്തിവിടെ….?”.
ഇപ്പോൾ പതറിയത് ബീരാനാണ്..
എന്ത് പറയും..
അയാളുടെയാ പരുങ്ങൽ പേടിയോടെയാണ് നസീമ കണ്ടത്..
അവൾക്കെന്തൊക്കെയോ സംശയങ്ങൾ തോന്നി..
“ ഇക്കാ… പറ… ഈ നേരത്തെന്തിനാ നിങ്ങളിങ്ങോട്ട് വന്നത്… ?”
സ്വരം കടുപ്പിച്ച് പതിഞ്ഞ ശബ്ദത്തിൽ നസീമ ചോദിച്ചു..
“ അത്… നസീമാ… ഞാൻ… കുൽസു വിളിച്ചിട്ട്…”
താങ്ങാനാവാത്ത ഞെട്ടലോടെയും, പേടിയോടെയും നസീമ കിടക്കയിലേക്കിരുന്നു..
ഇത്രയൊന്നും അവൾ പ്രതീക്ഷിച്ചതേയല്ല..