എന്നാൽ ആരും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്..
പന്ത്രണ്ട് മണിയാവാൻ ഇനിയും സമയമുണ്ടെന്ന ധൈര്യത്തിൽ ഇയർ ഫോൺ ചെവിയിൽ തിരുകി കുൽസു ഉച്ചത്തിൽ പാട്ട് കേൾക്കുകയായിരുന്നു..
ബീരാൻ ജനലിൽ മുട്ടിയത് അവളറിഞ്ഞില്ല.
എന്നാൽ സഹിക്കാനാവാത്ത കടിയുമായി പുറത്തേ ഓരോ ചലനത്തിനും കാതോർത്തിരുന്ന നസീമ ചെറിയൊരു ശബ്ദം കേട്ടു..
അത് തന്റെ ജനലിൽ മുട്ടിയത് തന്നെയാണോ എന്നവൾക്ക് ഉറപ്പില്ലെങ്കിലും, പുറത്തൂടെ ആരോ നടക്കുന്ന പാദപതന ശബ്ദം അവൾ വ്യക്തമായും കേട്ടു…
അതേ… അവൻ തന്നെ… തന്റെ വിനു.. കള്ളൻ നേരത്തേ വന്നു..
നസീമ ചാടിയെണീറ്റു…
കൂരിരുട്ടിൽ മൊബൈല് പോലുമെടുക്കാതെ അവൾ വാതിൽ തുറന്ന് അടുക്കളയിലേക്കിറങ്ങി..
അടൂക്കള വാതിലിന്റെ കുറ്റിയെടുത്ത് അവൾ പതിയെ പുറത്തേക്ക് നോക്കി..
അവിടെ ഒരാൾ പതുങ്ങി നിൽക്കുന്നു..
നസീമ ഒരു കൈ പുറത്തേക്ക് നീട്ടി..
ആ കയ്യിൽ പിടിച്ചയാളെ അവൾ വലിച്ച് അകത്തേക്ക് കയറ്റി..
അടുക്കള വാതിൽ കുറ്റിയിട്ട് ആ കയ്യും പിടിച്ച് അവൾ ഇരുട്ടിലൂടെ മുറിയിലേക്ക് നടന്നു..
ത്രസിപ്പിക്കുന്ന അത്തറിന്റെ ഗന്ധം അവൾക്കനുഭവപ്പെട്ടു..
വിനു അത്തറൊക്കെ ഉപയോഗിക്കുമോ എന്നവൾ ഓർക്കുകയും ചെയ്തു..
അവനെ മുറിയിലേക്ക് തള്ളിക്കയറ്റി, അവളും കയറി വാതിലടച്ച് കുറ്റിയിട്ടു..
ആഞ്ഞൊന്ന് ശ്വാസമെടുത്ത് നസീമ ചുവരിൽ തപ്പി സീറോ ബൾബിന്റെ സ്വിച്ചിട്ടു..
മുറിയിൽ ചുവന്ന പ്രകാശം നിറഞ്ഞു..
വിനോദിനെ കൺ നിറയെ കാണാൻ വേണ്ടി ആർത്തിയോടെ നോക്കിയ നസീമ, തൊട്ടുമുന്നിൽ നിൽക്കുന്ന ആളെക്കണ്ട് വിറച്ച് പോയി..!