ഇതിപ്പോ ആരെയാ വിളിക്കുവാ നാടും വിടും മൊത്തം ഉപേക്ഷിച്ചു വന്നതാണ് ബന്ധുക്കൾ ആയിട്ടു ആരും തന്നെ ഇല്ല.
താൻ ശെരിക്കും പെട്ടു പെട്ടന്നാണ് അവൾ മുറ്റത്തു ഒരു കാർ വന്നു നിന്ന ശബ്‌ദം കേൾക്കുന്നത്. അവൾ ഒന്ന് ഞെട്ടി ഇനിയിപ്പോ തന്നെ കൊണ്ടുപോകാൻ പോലിസ് വന്നതായിരിക്കുമോ അവിടുന്ന് തന്നെ പറഞ്ഞിരുന്നു കിരണിനെ കിട്ടിയില്ലേൽ നിങ്ങളെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് അവൾ പേടിച്ചു കൊണ്ടു പോയ്യി വാതിൽ തുറന്നു.
ഇതേ സമയം അഭിയും മോനായിയും കാറിൽ നിന്നു ഇറങ്ങി അവളുടെ അടുത്തേക്ക് നടന്നു വന്നു ലയയെ കിടു കിടന്നു വിറച്ചു ഇവരാണ് കേസ് കൊടുത്തത് എന്തിലുള്ള വരവാണ് ആവോ.
“ഹായ് ലയ ഐ ആം അഭിലാഷ് വർമ അകത്തേക്ക് വരാമോ ”
ലയ യന്ത്രികമായി തലയാട്ടി. അഭിയും മോനായിയും വീടിന്റെ അകത്തേക്ക് കയറി സോഫയിൽ ഇരുന്നു.
“ലയ എന്താണ് പേടിച്ചു നില്കുന്നത് ഞങ്ങൾ നിന്നെ ഒന്നും ചെയ്യില്ല അല്ലേലും ലയ എന്ത് തെറ്റ് ചെയ്തിട്ടാ .. അവൻ ഒരു ഫ്രോട് ആണ് ഇതിനു മുമ്പും അവൻ ഇമ്മാതിരി പരുപാടി കാഴ്ച വെച്ചിട്ടുണ്ട് കുട്ടി അല്ലാതെ അവനെ കെട്ടുവോ ”
“സാർ ചായാ എന്തേലും ”
” ഏയ് ഒന്നും വേണ്ട ലയ ഇവിടെ ഇരിക്ക് നമുക്ക് ഇരുന്നു കൊണ്ടു സംസാരിക്കാം”
“വേണ്ട സാർ ഞാൻ ഇവിടെ നിന്നോളം”
“ഓക്കേ എന്നാൽ ഞാൻ വന്ന കാര്യത്തിലേക്ക് കടക്കാം ലയക്ക് ഇപ്പോൾ തന്നെ കേസിന്റെ ഘടന മനസ്സിലായി കാണുമല്ലോ ”
“അറിയാം സാർ ”
“ഈ കേസിൽ അറിഞ്ഞും അറിയാതെ ആണേലും ലയയും കൂടി പങ്കാളി ആണ് കിരണിനെ കിട്ടാത്ത പക്ഷം ലയയുടെ അറസ്റ്റ് ഉടനെ ഉണ്ടാകും. എന്നാൽ ഞങ്ങൾ ഈ കേസ് പിൻവലിക്കാൻ തയാറാണ് ഞങ്ങൾക്ക് ഞങ്ങടെ പണം കിട്ടിയാൽ മതി ഇ കേസും കൊണ്ടു മുന്നോട്ടു പോകാൻ തീരെ താല്പര്യം ഇല്ല ഒത്തിരി ഷുട്ട് ഒകെയ് പ്ലാൻ ചെയ്തു വെച്ചത് ഉണ്ട് “