സർ : hello വിനിത ആണോ
ഞാൻ : അതെ.. കളക്ഷന്റെ കാശിനാണോ
സർ : yes.. Gpay ചെയ്ത് തരാമോ
ഞാൻ : ഇപ്പോൾ ഇടാമെ.
സർ : ok
ഞാൻ കുറെ തവണ ഇടാൻ നോക്കിയിട്ടും failed ആണ് കാണിക്കുന്നത്. ഞാൻ അത് ആ കൊച്ചിനെ വിളിച്ചു പറഞ്ഞു..
സാരില്ല കുറച്ചു കഴിഞ്ഞു ഒന്നൂടെ നോക്കിയാൽ മതി എന്ന് പറഞ്ഞു ഫോൺ വെച്ചു…
ഏകദേശം 3 മണി ആയിട്ടും എന്റെ gpay റെഡി ആയില്ല.. ഞാൻ ആ കൊച്ചിനെ വിളിച്ചു
സർ : പറഞ്ഞോ
ഞാൻ : എനിക്ക് ഇപ്പോളും sent ആവുന്നില്ല.. എന്ത് ചെയ്യും
സർ : ഞാൻ എങ്കിൽ ഇപ്പോൾ എന്റെ കയ്യിൽ നിന്നും ഇടട്ടെ.. എനിക്ക് പിന്നെ അയച്ചു തന്ന മതി..
ഞാൻ : ശെരി.. ഈ നമ്പറിൽ ആണോ
സർ : അല്ല ഞാൻ ടെക്സ്റ്റ് മെസ്സേജ് അയച്ചേക്കാം..
ഞാൻ : ok… Thank you
സർ : ok.. നോ പ്രോബ്ലം
അങ്ങനെ കുറച്ചു കഴിഞ്ഞു എനിക്ക് gpay നമ്പർ sent ചെയ്ത് തന്നു.. ഞാൻ വൈകിട്ട് വീട്ടിൽ വന്നിട്ടും നോക്കി പക്ഷെ അപ്പോഴും റെഡി ആയില്ല.. പിന്നെ കുളിച്ചൊരുങ്ങി വീട്ടിലെ ജോലി ഒക്കെ തീർത്തു വന്നു അപ്പോൾ സമയം 7.30 ആകുന്നു.. ഞാൻ ഒന്നുകൂടി ക്യാഷ് sent ചെയ്തു നോക്കി.. അപ്പോൾ അത് പോയി.. ഞാൻ ഉടനെ തന്നെ അതിന്റെ സ്ക്രീന്ഷോട് ആ കൊച്ചിന് വാട്സ്ആപ്പ് ചെയ്ത് കൊടുത്തു.. എന്നെ വിളിച്ച നമ്പറിൽ ആണ് ഞാൻ അയച്ചു കൊടുത്തത് അത് കമ്പനി നമ്പർ ആയോണ്ടായിരിക്കണം അത് ഡബിൾ ടിക്ക് പോലും വീണില്ല.. അങ്ങനെ ഞാൻ gpay നമ്പറിലെ വാട്സപ്പിലേക്കും അത് ഷെയർ ചെയ്തു… അയച്ചിട്ടുണ്ട് കേട്ടോ എന്ന് ഒരു മെസ്സേജും ഇട്ടു.. കുറച്ചു കഴിഞ്ഞു ok കിട്ടി എന്ന് റിപ്ലൈ വന്നു.. അല്ലാതെ ഒന്നുമില്ല..