ഒരു വെടക്കൻ വീരഗാഥ
Oru Vedakkan Veeragadha | Author : Raju Nandan
വളരെ നാളുകളായി ശോകമൂകവും വിരസമായ അന്തരീക്ഷവും ആയിരുന്ന പുത്തൂരം വീട് അന്ന് സന്തോഷഭരിതമായി മാറി, ഉണ്ണിയാർച്ചയുടെ മകൻ ആരോമലുണ്ണി അമ്മയുടെ കൂടെ പുത്തൂരം വീട്ടിൽ വന്നതായിരുന്നു കാരണം. അരിങ്ങോടരുമായി അങ്കത്തിൽ ജയിച്ച ശേഷം ചന്തു ചന്തിച്ചതിനാൽ മരിച്ച ആരോമൽ ചേകവരുടെ പേരാണ് ഉണ്ണിയാർച്ച മകന് ഇട്ടത്. ഏതാണ്ട് അതെ പ്രായക്കാരനോ ഒരു വയസ്സോ മറ്റോ കൂടുതൽ ആണ് ആരോമലിന്റെ മകൻ കണ്ണപ്പനുണ്ണിക്ക്.
കണ്ണപ്പനുണ്ണി അല്ലാതെ ആരോമലിനു തുമ്പോലാർച്ച എന്ന സ്ത്രീയിൽ വേറെ ഒരു മകൻ കൂടി ഉണ്ടായി, പകിട കളിയ്ക്കാൻ എന്ന് പറഞ്ഞു ഭാര്യ കുഞ്ചുണ്ണൂലി പ്രസവിച്ചു കിടക്കുന്ന സമയം ആരോമൽ തുമ്പോലാർച്ചയുടെ വീട്ടിൽ പോയി അവരുമായി ചിറ്റം കൂടി കുഞ്ഞും ഉണ്ടായി.
അവനു കുറേക്കൂടി സൗന്ദര്യം ഉണ്ടായിരുന്നു കാരണം അമ്മ തുമ്പോലാർച്ച കുഞ്ചുണ്ണൂലിയേക്കാൾ സുന്ദരി ആയിരുന്നു എന്നത് തന്നെ. മൂന്നു പേരിൽ കണ്ണപ്പനുണ്ണി അൽപ്പം കറുത്തവൻ ആയിരുന്നു അതിന്റെ അൽപ്പം വിഷമം അവനുണ്ടായിരുന്നു താനും.
ഉണ്ണിയാർച്ച അമ്മയുമായി കുശലം പറയാൻ പോയപ്പോൾ ആരോമലുണ്ണി കണ്ണപ്പനുണ്ണിയെ തേടി കളരിയിൽ എത്തി, അവർ രണ്ടു പേരും സംഭാഷണം തുടങ്ങി. കളരിയെല്ലാം ആകെ ഒന്ന് നോക്കിയിട്ട് ആരോമലുണ്ണി പറഞ്ഞു.
“എടേ കണ്ണപ്പൻ, കളരി എല്ലാം തൂത്ത് തുടക്കാത്ത പോലെ കിടക്കുന്നല്ലോ, പിണാത്തിമാരും വാല്യക്കാരും ഒന്നും ഇല്ലേ ഇവിടെ? ”
കണ്ണപ്പുണ്ണി: “വാല്യക്കാരെയും പിണാത്തിമാരെയും ഒന്നും കളരിയിൽ കയറ്റുകയില്ല, അമ്മയോ അപ്പൂപ്പൻ കണ്ണപ്പ ചേകവരോ പിന്നെ ഞാനോ മാത്രമേ ഇവിടെ കയറുകയുള്ളു. അപ്പൂപ്പൻ രണ്ടു ദിവസമായി ലോകനാര്കാവിൽ പോയിരിക്കുകയാണ്. എന്റെ അമ്മ പുറത്തു മാറിയിരിക്കുകയാണ്, അശുദ്ധി കാരണം ഇവിടെ നാല് നാളായി തൂക്കലും തുടക്കലും ഇല്ല. നാളെ മിക്കവാറും കുളി കഴിയും, മറ്റന്നാൾ മുതൽ നന്നായി ഒരുക്കും”.