ഞാൻ പരാതി പറയുമ്പോലെ അവളോട് കുറച്ച് ചിണുങ്ങി..
“” അവള് വന്നോ…?? അതുശെരി.. ന്റെ കൊച്ചിനെ പട്ടിണിക്കിട്ട് അവള് വയറ് നിറച്ചു കഴിച്ചില്ലേ… ഞാൻ ചോദിക്കുന്നുണ്ട് അവളോട്..!!
ന്നിട്ട് ന്റെ വാവക്ക് വിശക്കുന്നുണ്ടോ ടാ… “”
ഇവളെന്നെ കുണുവാവ ആകും.. ഞാൻ ഇല്ലെന്നു പറഞ്ഞു ഇത് ഇവിടം കൊണ്ട് നിർത്തി.. ഇല്ലേ ചിലപ്പോ ഇപ്പോ അവളിങ്ങോട്ട് വന്ന് വാരി തരാനും മടിക്കില്ല.., അങ്ങനെ ഒരെണ്ണമാ ഇത്…
“” അല്ല….നീ വരുന്ന കാര്യം ഒന്നും പറഞ്ഞില്ലാലോ…?? “”
“” ഞാൻ.. നാളെത്തന്നെ വരാം… നീ ടെൻഷനാവണ്ട… “”
എനിക്കെന്ത് ടെൻഷൻ.. ഇതാവുമ്പോ വൈകിട്ട് രണ്ടെണ്ണം അടിക്കെങ്കിലും ചെയ്യാം… അപ്പോ നാളെ മുതൽ ഒന്നും നടകുല…
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
കാര്യങ്ങൾ അങ്ങനെ പറഞ്ഞെങ്കിലും, ഒന്നും അവൾ പറഞ്ഞത് പോലെയായിരുന്നില്ല.അവളുടെ വീട്ടുകാരെ കണ്ട് സംസാരിക്കാൻ ചെന്ന നിക്ക് നേരിടേണ്ടി വന്നത് മറ്റൊന്നായിരുന്നു. മാറ്റാരെയോ കൊണ്ട് അവളുടെ കല്യാണം നടത്താൻ ആയിരുന്നു അയാളുടെ അതായത് അവളുടെ അച്ഛന്റെ പ്ലാൻ.. പക്ഷെ ഇതൊന്നും അവളുടെ അമ്മക്കോ, അവൾക്കോ അറിയില്ലായിരുന്നു.. അതുകൊണ്ട് തന്നെ അയാളുടെ മനസ്സിലിരിപ്പ് അറിഞ്ഞപ്പോ ല്ലാർക്കും ഒരു ഷോക്ക് ആയിരുന്നു അത്.
കാര്യങ്ങൾ വീണ്ടും പ്രശ്നമാകും ന്ന് തോന്നിയതോടെ അമ്മ മുന്നോട്ടേക്ക് വന്നു.
“” നിങ്ങടെ വാക്കും കേട്ട് കണ്ട കള്ളുകുടിയനും, തെമ്മാടിക്കൊന്നും ന്റെ കൊച്ചിനെ കൊടുക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല… “”