ഈണത്തിൽ പെയ്തിറങ്ങിയ മഴയുടെ സംഗീതത്തിനൊപ്പം ഞങ്ങളുടെ പ്രണയവും കോർത്തു നിന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ന്റെ കണ്ണാ..തീ തീറ്റിച്ചുല്ലോ നീ ഞങ്ങളെ…!!
ആഹ്ഹ് അവര് അപ്പറത്തുണ്ട്.. ഹ്മ്മ്…!!
നീയെവിടാ..?? മോളുണ്ടോ കൂടെ…!””
ന്നോട് ഒരമ്മയുടെ രോക്ഷം പോലെ പൊട്ടിവീണ വല്യമ്മ അപ്പുറത്തുനിന്നുള്ള മറുപടിക്ക് കാതോർത്തു.
മഴയത്തുള്ള കളിയെല്ലാം നേരെ ചെന്ന് രണ്ടാളുമൊന്ന് കുളിച്ചു, നനഞതെല്ലാം മാറ്റി, ഞനൊരു കൈലിയും ഒരു ബനിയനും എടുത്തിട്ടു, അവൾ ന്റെ ഒരു അയഞ്ഞ ചെക് ഷർട്ടും കൂടെ ഒരു പാന്റും,
മുടിയും കോതി കസേരയിൽ ഇരുന്നിരുന്ന ന്റെ മടിയിലേക്കവളിരുന്നു.
“” ഹാ അവളിവിടെ ഉണ്ട്.. ഞങ്ങള് തൊഴാൻ വന്നതാ വല്യമ്മേ.. “”
ന്റെ മുഖത്തേക്ക് വിടർത്തിയിട്ട ആ നനഞ നീളൻ മുടി മുഖത്ത് നിന്ന് തട്ടി മാറ്റി ഞാൻ അവളെ നോക്കി കണ്ണുരുട്ടി, ഉടനെ അവിടെ കൊഞ്ഞനം കുത്തി.
“” ആയിക്കോട്ടെ കണ്ണാ… ന്നാലും ഒന്ന് പറയണ്ടെടാ,, കാണാണ്ടാവുമ്പോ ഞങ്ങളെന്താ നിരീക്കാ… ന്തേലും പറ്റിന്നല്ലേ മോനെ.. അഹ് പോട്ടെ.. ഇനിയിപ്പോ ഇപ്പോ വരാൻ നിക്കണ്ട കേട്ടോ…!! മഴ മാറിട്ടില്ല…
മഴയൊന്ന് തോർന്നിട്ട് ഇങ്ങോട്ട് പോര്… ശെരിയെന്നാ… “”
വല്യമ്മ വച്ചതും അവളുടെ അമ്മയുടെ കാൾ.. അതിന് അവകാശി അവളാണെന്ന് മനസിലായതും ഞാൻ ഫോൺ അവളുടെ കയ്യിൽ കൊടുത്തു, അവിടുന്ന് നല്ല ശെരിക്കും കിട്ടിട്ടുണ്ട്.. ആ മുഖം അതിന് വ്യക്തം..