“” സോഫി… മോളെ…. ചേച്ചിയെ കണ്ടായിരുന്നോടാ… “” അവളോട് അത് ചോദിച്ചതും അവളെന്തോ ഓർത്തെന്ന പോലെ പെട്ടന്ന് ന്റെ അടുത്തേക്ക് വന്നു, ന്നോട് കുനിയാൻ പറഞ്ഞവൾ ന്റെ ചെവിയിൽ ലേക്ക് ചുണ്ടുകൾ അടുപ്പിച്ചു..
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” അത് ശരി…!! അവിടെല്ലാരേം തീ തീറ്റിച്ചിട്ട് നിയിവിടെ വന്ന് കാറ്റൊള്ളാ… “”
തറവാട്ടിൽ നിന്നും വീട്ടിലേക്ക് പോവാ.. ഞാൻ ചോദിച്ചാ മാത്രം ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞാ മതിയെന്ന് ഇവൾ സോഫിയോട് പറഞ്ഞിരുന്നു.
ഞാൻ ചെല്ലുമ്പോ തൊടിയിൽ നിന്ന് തോട്ടത്തിലേക്ക് മുറിച്ചു കടക്കാൻ വഴി വെട്ടിയ ഈറയോട് ചേർന്ന് പണിക്കാർക്ക് വിശ്രമിക്കാൻ ഉണ്ടാക്കിയ ഏറുമാടംത്തിൽ അവളിരിപ്പുണ്ട്… ഒപ്പം അല്പം നിലം പറ്റാതെ നിൽക്കണയാ വെളുത്ത കാലുകൾ താളത്തിലാട്ടി അവളൊരു കൗമാരികാരിയുടെ ലജ്ജ തൂകി,
ന്റെ ശബ്ദം കേട്ടതും ഒന്ന് തിരിഞ്ഞവൾ ഒരു ചിരിയോടെ തന്നെ ന്നെ അടുത്തേക്ക് വിളിച്ചു.
ഉടുത്തിരുന്ന മുണ്ടും മടക്കി ഞാൻ അവൾക്കൊപ്പം ആ ഈറയിൽ ഇരുന്നു, ഞാൻ ഇരുന്നതും ചായ്‌വിനായി അവളെന്റെ തോളിലേക്ക് ചാഞ്ഞു, പതിയെ മിഴികളുയർത്തി ന്നെയൊന്ന് നോക്കി,
ഞാനാ മുടിയിൽ തഴുകി ആ നെറുകിൽ ചുണ്ട് ചേർത്തു,
തീർത്തും സന്ധ്യയാകാൻ വെമ്പൽ കൊള്ളുന്ന മേഘങ്ങൾ.. അവയിലെ ചുവപ്പ് നിറം.. ഇടയ്ക്കിടെ കാർമേഘം കുടു കുടുകുട്ടിയിരുന്നു.
എവിടെയും പ്രണയം… അവളിലും നിന്നിലും ന്നിലുമെല്ലാം പ്രണയം.. ചുട്ടു പൊള്ളുന്ന പുലരിക്ക് പോലും ഇരുട്ടുന്ന സന്ധ്യയോട് പ്രണയം…!!