ഏയ് അത് കുഴപ്പമില്ല ചേച്ചി ന്ന് പറയു ന്ന് കരുതിയ അവരെ ഞെട്ടിച്ചു ഞാൻ ഒരിടി കൂടെ അവരുടെ പുറത്തിടിച്ചു
“” ഒന്നുടെ കൊടെച്ചി… അഹങ്കാരം കണ്ടില്ലേ… “”
എല്ലാം കണ്ടു നിന്ന പൂജ ഒന്ന് ചിരിച്ചതും,
“” മുഖമടച്ചൊരെണ്ണം കൊടെച്ചി.. ബാക്കി കാര്യം ഞങ്ങളേറ്റ്.. അപർണ്ണേ… പൂജേ പിടിയെടി അവനെ…””
ആൻഡ്രസ്സ ന്റെ കൈയിൽ ക്രോസ്സിട്ട് പിടിച്ചു. കൂടെ അവരും…
“” അടിക്കട്ടെ… “” മുന്നിലേക്ക് കൈ നീട്ടി അക്ഷര ന്നെ പേടിപ്പിച്ചു, ഇതിപ്പോ എവിടോ ഇരുന്നതിനെ എടുത്ത് മറ്റെടത്ത് വെച്ചപോലെയായല്ലോ…
പിന്നേം… പിന്നേം അവരാ ചോദ്യം ആവർത്തിച്ചപ്പോ നിക്ക് അങ്ങോട്ട് പൊളിഞ്ഞു..
“” അഹ്… അത്രക്ക് ധൈര്യം ഉണ്ടേൽ നിങ്ങളൊന്ന് തല്ല് .. ഞനൊന്ന് കാണട്ടെ… “”
ഞാനും വിടാൻ പോയില്ല.. അഹ് ഹാ അത്രക്ക് ആയാ പറ്റില്ലാലോ…
“” ഒന്നങ് പൊട്ടിക്ക് ചേച്ചി… “” കൊറസ്സായിട്ട് അവരും..
“” ന്നിട്ടും നിനക്ക് അഹങ്കാരോ…..!! ന്ന തല്ലിട്ടെ കാര്യൊള്ളു.. പാവല്ലേ പോട്ടെന്ന് വെച്ചപ്പോ… “”
അവര് ന്റെ നേരെ കൈ വീണ്ടും ഓങ്ങി.
“” അടിക്കട്ടെ….’” അവരെല്ലാരും നോക്കി, ഞാൻ പിന്നെ മിഥുനത്തിലെ ഇന്നസെന്റ് നിക്കുന്ന പോലെ ഒറ്റ നിപ്പ്..
“” ചേച്ചിക്ക് പറ്റില്ലേ ഇങ്ങോട്ട് മാറി നിക്ക്.. ഞാൻ കൊടുക്കാം… “”