അവൾ ഒരു രോക്ഷത്തോടെ അക്ഷക്ക് നേരെ ചാടിയതും, അവരെല്ലാം ഒന്ന് ഞെട്ടി,
പെട്ടന്ന് ന്റെ കൈ പിടിച്ചു മുഴുവനും നോക്കി, കൂടെ വേദന ഉണ്ടോ ന്ന് ആ കണ്ണുകൾ ന്നോട് ചോദിച്ചോണ്ടേ ഇരുന്നു.
“” എടി അതിന് അവനൊന്നും പറ്റില്ലാലോ… ഞാൻ വെറുതെ തമാശക്ക്.. “”
“” ന്ത് തമാശ….?? ഇതാണോ തമാശ…!!
ന്റെ കൊച്ചിന്റെ കൈ പിടിച്ചു തിരിച്ചാണോ നീ തമാശ കാണിക്കണേ. ഏഹ്… “”
അവള് നൂറേ നൂറിൽ നിക്കയാണ്.. നിക്ക് ആണെങ്കിൽ ഒന്നും പറയാനും വയ്യ.. വല്ലോം പറഞ്ഞാ ആ ദേഷ്യത്തിന് ഇവള് പിടിച്ചു ഇടിക്കേം ചെയ്യും. പിന്നേം കുറെ പറഞ്ഞവൾ, അക്ഷര ഒന്നും മിണ്ടാതെ എല്ലാം കേട്ട് നിന്ന് ഇറങ്ങി പോകുന്നത് മാത്രം കണ്ടു ഞാൻ.
“” പോട്ടെ… ന്റെ കൊച്ചിന് ഞാൻ ആവി പിടിച്ചു തരാം… “”
“” നിയിത് എന്തൊക്കെയാ സ്റ്റെഫി അക്ഷര ചേച്ചിയോട് പറഞ്ഞെ… ഏഹ്.. അവർക്കെന്ത് വിഷമായി കാണും.. “”
ഞാൻ തിരിച്ചു അവളോട് ചോദിച്ചതിന്, അവളതിനെ ഗൗനിക്കാതെ നിന്നതും.
“” നിന്നോട് ചോദിച്ചത് കേട്ടില്ലേ…!!””
ന്നിട്ടും ഒന്നും മിണ്ടാതെ നേരെ അലമാരിക്ക് നേരെ നടന്നതും, ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി,
താഴെ എല്ലാം നോക്കിട്ടും ആരെയും കാണാതെ ആയപ്പോ ഞാൻ നേരെ തൊടിയിലേക്ക് ഇറങ്ങി,
അവർ നാലുപേരും കുളത്തിന്റെ അവിടെ ഉണ്ടായിരുന്നു.
“” ന്റെ പെണ്ണുമ്പുള്ളെ…!! നിങ്ങളെയവളെന്തെകിലും പറഞ്ഞതിന് ഇവിടെ വന്ന് ആത്മഹത്യ ചെയ്യാൻ ഇരിക്കയാണോ… “”