പെട്ടന്ന് ഒരു തല ബാത്റൂമിൽ നിന്നും പുറത്തേക്ക് വന്നു, എന്നെ ഒന്ന് നോക്കി അത് വീണ്ടും അകത്തേക്ക് നീണ്ടു,
“” ആഹ്ഹ് മണവാളൻ….കേട്ടൊക്കെ മാറി എണ്ണിറ്റൊ.. “” അകത്തേക്ക് ഒരു ലൈറ്റ് നീല ചുരുതാറുമിട്ട് അക്ഷരയെത്തി
കൂടെ ആ ബെഡിലേക്കിരുന്നു,
പക്ഷെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല.. തല വീണ്ടും വീട്ടിപോളിയുന്ന പോലെ,
“” ന്താടാ മോരെടുക്കണോ..?? “” ഒന്നാക്കി ചിരിച്ചു
അവരെന്റെ കാലിൽ തല്ലി, ഒരു ചവിട്ടങ്ങ് കൊടുത്താലോ… പിന്നെ രണ്ടാമതൊന്ന് ചിന്തിക്കണ്ട വന്നില്ല… ഒറ്റ ചവിട്ടങ് കൊടുത്തു,
“” പട്ടി……!! നിയെന്നെ ചവിട്ടും ല്ലെടാ… “” ഒന്നിരുന്ന് ആ നിലത്തു നിന്ന് നിരങ്ങി അവര് പല്ല് കടിച്ചു,
മനുഷ്യന്റെ കൊണം തെറ്റി നിൽകുമ്പോളാ..പെണ്ണുപിള്ളേടെ ലോ ക്ലാസ്സ് കോമഡി…
“” ന്റെ സ്വഭാവാ……. “” അവർക്ക് നേരെ ചാടിയ ന്റെ വാ അടപ്പിച്ചു അവരെന്റെ കൈ പിടിച്ചു തിരിച്ചു,
“” ആഹ്ഹ്…. ചേച്ചി….. ചേച്ചി…… വിഡിച്ചി.. പ്ലീസേച്ചി… വിട്….!! വേദ…. വേദനിക്കുന്ന്…
ടി…. നിരാട്ടും….. ഇയ്യോ…ആടി നിക്കാതെ ഇറങ്ങി വന്നേന്നേ….. രക്ഷി….ക്കെടി….””
“” നിയെന്നെ ചവിട്ടാനും മാത്രം ആയല്ലേടാ…. ഏഹ്..അഹ് കാണിച്ചു താരാടാ പട്ടി…. “”
അവരാ കൈ ഒന്നൂടി പിടിച്ചു തിരിച്ചതും, ന്റെ പ്രാണൻ പൊയ്,
“” ചവിട്ടിയതല്ല ചേച്ചി… കാലൊന്ന് നിവർത്തിയപ്പോ അറി… യാണ്ട് കൊണ്ടോയതാ… ഷെമിക്ക്… “”