“” അവള് മോളിലുണ്ടമ്മേ… നിങ്ങളെന്നാ അങ്ങോട്ട് ചെല്ല്… “”
മുകളിലേക്ക് കൈ ചൂണ്ടി ഞനത് പറഞ്ഞതും,
“” അഹ്… ന്തകിലും പറയാനുണ്ടേകിൽ പറഞ്ഞിട്ട് പെട്ടന്ന് പോര്.. പോയിട്ട് കുറച്ച് പണിയുള്ളതാ… “”
പുള്ളിയൊരു ഗമ.. ഞാൻ ന്തകിലും പറയുന്നതിന് മുന്നേ വല്യച്ഛൻ അതിന് മറുപടി കൊടുത്ത് കഴിഞ്ഞിരുന്നു
“” അതെന്ത് പറച്ചിലാ ന്റെ ജോസഫെ… നീയാ പറഞ്ഞത്.. ഒന്നുല്ലേലും നിന്റെ മോൾടെ കല്യാണം അല്ലേടാ… അപ്പൊ അതുകൂടാതെ പോകാന്ന് വെച്ചാ… നീ നല്ലളാ…. “”
വല്യച്ഛൻ പുള്ളിടെ തോളിൽ കൈ ഇട്ടു, ഏഹ് ഇവര് പരിചയക്കാരായിരുന്നോ… പിന്നെ കുറച്ച് നേരം അവര് ഓരോന്ന് പറഞ്ഞു നിന്നു, ഞാൻ അമ്മയോടും അവളോടും ഓരോ വിശേഷം ചോദിച്ചും.. വല്യമ്മയേയും ബാക്കി ഒന്നിനേം കാണാൻ ഇല്ല… ഒക്കെ ഓട്ടത്തിൽ തന്നെ..
“” അഹ്…. സംസാരിച്ചു നിന്ന് സമയം കളയാതെ കണ്ണാ….. നീയിവരെ കൊണ്ട് മോൾടെ അടുത്തേക്ക് ചെല്ല്…
ജോസഫെ.. ടാ ഇത് കഴിഞു പുറകിലോട്ട് പോര് കേട്ടാ…. “”
വല്യച്ഛൻ നേരെ നടന്നു, ഞാൻ അവരേം കൊണ്ട് നേരെ മുകളിലേക്കും നടന്നു,
“” അച്ഛനിപ്പോളും ന്നോട് ദേഷ്യമുണ്ടല്ലേ… “”
മുകളിലേക്ക് കയറുന്ന കുട്ടത്തിൽ ഞാൻ പുള്ളിയോട് ചോദിച്ചതും, പുള്ളിക് ഉത്തരം മുട്ടി, മറുപടിയൊന്നും തരാതെ അയാളെന്നെ ചേർത്തുപിടിച്ചു,
അത് കണ്ട് കരഞ്ഞുകൊണ്ട് ഞങ്ങളെ നോക്കുന്ന അമ്മയെ നോക്കി ഞനൊന്ന് ചിരിച്ചു,