“” ഓഹ് പിന്നെ ഇയ്യാള് പോടോ… “” പറഞ്ഞുകൊണ്ടെന്റെ കവിളിൽ തിരിച്ചു അമർത്തിയൊരു ഉമ്മ,
വണ്ടി നേരെ ഞാൻ തറവാട്ടിലേക്കാണ് വിട്ടത്, കുറച്ച് നേരം സംസാരിക്കാ അത്രേ വേണ്ടു, വണ്ടി മുറ്റത് നിർത്തി നേരെ കുളക്കടവിലേക്ക് നടന്നു.
അവളെ അവിടിരുത്തി ഞാനാ മടിയിലേക്ക് ചാഞ്ഞു, ആ വിരലുകൾ കയ്യിൽ കോർത്തു ഓരോ കുശലം പറഞ്ഞിരുന്നു.
“” തറവാട്ടിലുള്ളവരെയൊക്കെ ഇഷ്ടയോ നിനക്ക്..?? “”
“” ആഹ്ഹ് ല്ലോ… ല്ലാരേം ഇഷ്ട്ടായി… പ്രതേകിച്ചു രമണിയമ്മേ… ആള് കുറച്ച് കുറുമ്പിയാട്ടോ…!””
അതിന് ഞാൻ വെറുതെയൊന്ന് ചിരിച്ചതെയുള്ളൂ.
പിന്നെ കുറച്ചു നേരം അവളൊന്നും മിണ്ടിയില്ല.
“” നീയെന്താ ന്റെ പെണ്ണെ ഈ ആലോചിച്ചു ക്കുട്ടണേ…””
അവളുടെ ആ ഇരുത്തം കണ്ട് ഞനൊന്ന് ചോദിച്ചു,
“” അതുപിന്നെ അമ്മേം കൊച്ചിനേമോന്ന് കാണണമെന്നുണ്ട് വാവേ…ഒന്നുല്ലേലും ന്റെ കല്യാണം അല്ലെ വരണേ… അവരില്ലെങ്കിൽ….
നമ്മക് നാളെ അവിടെവരെയൊന്ന് പോയാലോ… നിനക്ക് വിഷമാവോ…!!””
അവളെന്റെ മുടിയിൽ തഴുകി നിന്നു,
“” അതൊഴിച്ചു ബാക്കി ന്ത് വേണേലും പറഞ്ഞോ ഞാൻ നടത്തി തരാം..
ഇനിയാ വീട്ടിലേക്ക് ഞാനില്ല. “”
എടുത്തടിച്ചപോലെ ഞാനത് പറഞ്ഞതും, അവള് കുറച്ച് നേരം അനങ്ങിയില്ല, അത് കണ്ട് ഞാനവളെ നോക്കുമ്പോ കണ്ണ് തുടക്കുന്നത് കണ്ടു, പിന്നെ ഒന്നും മിണ്ടാതെ വീണ്ടും അതെ ഇരുപ്പ്.