“” നീയെന്താടാ വല്യ ആള് കളിക്കുവാണോ.ഏഹ്ഹ്….. ആ പെണ്ണിനെ വെറുതെ പേടിപ്പിക്കാൻ.. അവന്റെ ഒടുക്കത്തെ ഒരു ഷോ… “”
കിട്ടി.. ഉച്ചക്കത്തെതിന്റെ ബാക്കി നിക്ക് ഇവിടുന്നും കൂടെ കിട്ടിയപ്പോ സമാധാനം ആയി. മലർ ഫ്ലാറ്റിൽ തന്നെ ഇരുന്ന മതിയാരുന്നു…
“” ഒന്ന് പേടിപ്പിക്കണെന്നെ ഞാൻ ഉദ്ദേശിച്ചുട്ടുള്ളൂ.. പക്ഷെ… “”
ഞനൊന്ന് നിർത്തി…
“” അവള്ടെ കയ്യിന്ന് കണക്കിന് കിട്ടില്ലേ…. കണക്കായിപ്പോയിടാ നിനക്കങ്ങനെ തന്നെ വേണം… “”
ഞാനാ മുഖത്തേക്ക് ഒന്ന് നോക്കി, ആഹ്ഹ് ന്താ സൗന്ദര്യം.. ന്താ ഭംഗി…..പക്ഷെ ഉള്ളിൽ ചെകുത്താന്റെ പാർട്ടി പരേഡ് ആണെന്ന് കണ്ടാ തോന്നോ…!!
“” അത് പോട്ടെടാ… ന്നിട്ട് പറ ന്ത് പറയുന്നു നിന്റെ പെണ്ണ്… ഏഹ്ഹ്…?? “” അവരൊന്നുടെ കയറി ന്നോടടുത്തിരുന്നു ന്റെ കാലിൽ തല്ലി.
“” ന്ത് പറയാൻ… ഇപ്പോ തന്നെ വല്യൊരു യുദ്ധവും കഴിഞ്ഞാ ഞാനിവിടെ വന്നിരിക്കുന്നേ… “”
“” അതിപ്പോ നീ തന്നെ വരുത്തി വച്ചതല്ലേടാ മോനെ… ഹ്മ്മ് അവള് വിളിച്ചിരുന്നു ന്നേ…. “” അവരെന്നെ വീണ്ടും ചുഴിഞ്ഞു നോക്കി,
“” അതെന്റെ ഫോണിലേക്ക് വന്ന കാൾ കണ്ടപ്പോളെ തോന്നി നിക്ക്… “” ഞാൻ അവിടുന്ന് നേരെ ചായക്കടയിലേക്ക് നടക്കുന്ന കുട്ടത്തിൽ അവരോട് കുറച്ചുറക്കെ വിളിച്ചു പറഞ്ഞു..
“” അല്ല നീയെന്താ ലീവെടുതെന്ന് പറഞ്ഞില്ലാലോ ഇതുവരെ…?? ഏഹ്ഹ് പെണ്ണില്ലാത്തോണ്ട് ആണോ…?? “”