“” എസ്ക്യൂസ്മീ…മിസ്റ്റർ… ഇത്രേം പിള്ളേരുടെ മുന്നിലിട്ട് ഇവരെ തല്ലിയതും പോരാ താൻ ന്റടുത് വന്ന് ആളാകുന്നോ..?? ന്താ പൂർണിമയിത് ഗുണ്ടായിസൊ…!! “”
ഈ തലയിൽ മൂന്നു രോമം മാത്രം എഴുനേറ്റ് നിൽക്കുന്ന ഈ പുൽച്ചാടി മോനെ എനിക്ക് ആദ്യം കണ്ടപ്പോളെ പിടിച്ചിട്ടില്ല…
ഇവനെന്റെന്ന് തല്ല് മേടിക്കും..
“” ആടോ ഗുണ്ടായിസാ… തനിക്കെന്തെകിലും പറയാനുണ്ടോ…??
തന്നെപോലെ കുറെ എണ്ണം ഇങ്ങനെ ഞെളിഞ്ഞിരിക്കുന്നതോണ്ടാ നിക്കൊക്കെ ഇവിടെ വന്നിങ്ങനെയൊക്കെ ചെയ്യേണ്ടി വരുന്നത്… ന്നിട്ട് അയാള് കിടന്ന് ഷോ ഏറക്കുന്നു..
പിന്നെ…. ഇവനെയൊക്കെ ഞാൻ തല്ലിയതെ,,
ന്റെ കൊച്ചിനോട് മോശമായി സംസാരിച്ചതിനും അവളെ തല്ലിയതിനുമാ…
അങ്ങനെയുള്ളവമ്മാരെ ഞാൻ തല്ലല്ല… പൊതപ്പിക്കും,
ഒരുതവണ ഇവിടുന്ന് സസ്‌പെൻഷൻ കൊടുത്തിട്ടും ഇവനൊക്കെ എല്ലിന്റെ എടേൽ കേറുന്നുണ്ടകിൽ അത് നല്ല തല്ലിന്റെ കുറവ് തന്നാ…””
ഞാൻ നേരെ അവന്റെയൊക്കെ വീട്ടുകാരുടെ നേരെ തിരിഞ്ഞു,
“” മോനെ… ഒരുതവണ സസ്‌പെൻഷൻ കൊടുത്ത് വിട്ടത് ഇവിടെ ഭാരതനാട്യം കളിച്ചേനല്ല,””
നേരെ അവന്റെയൊക്കെ അടുത്തേക്ക് ചെന്നെല്ലാത്തിനെമോന്ന് നോക്കി, ന്നേ കണ്ടതും ല്ലാം തലകുനിച്ചു,
“” ഇനിയെതവനേലും ന്റെ കൊച്ചിനോട് അനാവശ്യം പറഞ്ഞുന്നു വല്ലോം ഞനറിഞ്ഞാ പൊന്ന് മോനെ… ഞനൊരു വരവൂടി വരും… ആ വരവിന് നിന്റെയൊക്കെ മരിപ്പും കൂടെ അറിയിച്ചിട്ടേ ഞാൻ തിരിച്ചു പോകോള്ളു… കെട്ട്രാ…. “”