റോഡിലേക്ക് ഇറങ്ങിയതും മുന്നിൽ നിന്നൊരു ശബ്ദം. മുഖമുയർത്തി നോക്കിയതും ചിരിച്ചുകൊണ്ട് നിൽക്കുന്ന സിദ്ധുവിനെയാണ് പൂർണിമ കണ്ടത്. അത് കണ്ടതും അവളിലേക്ക് ആശ്വാസത്തിന്റെ ഒരു നിശ്വാസം ഒഴുകിയെത്തി.
“” ഏട്ടനിതെവിടെ പോയതാ രാവിലെ.. ഞാൻ… ഞനെവിടെല്ലാം നോക്കിന്നറിയോ…?? “”
അവളൊരു ആശ്വാസത്തോടെ ന്റെ മുഖത്തേക്ക് നോക്കിയൊന്ന് ചിരിച്ചു.
“” അതുപിന്നെ ഞാനി ബൈക്കെടുക്കാൻ പോയതല്ലേ..
നീ നിന്ന് സമയം കളയാതെ ഇങ്ങോട്ട് കേറ്… നമ്മക്ക് നമ്മടെ ചെക്കനെ കാണണ്ടേ… “”
രാവിലെ ഹരിയുടെ വണ്ടി എടുക്കാൻ പോയതായിരുന്നു ഞാൻ, അവൻ കാർ എടുത്തതിൽ പിന്നെ ബൈക്കവിടെ വെറുതെ ഇരിക്കുന്നു ന്നവൻ പറഞ്ഞിരുന്നു, അപ്പോപ്പിന്നെ വേറൊന്നും നോക്കിയില്ല അതിങ്ങ് എടുത്തോണ്ട് പോന്നു.
അവള് ബൈക്കിലേക്ക് കയറിയതും ഞാൻ വണ്ടി കോളേജിലേക്ക് വിട്ടു,
“” മോള് നടന്നോ…. ഞാൻ പുറകെ കാണും… “”
കോളേജിന്റെ വെളിയിൽ വണ്ടി വെച്ച് ഞാൻ അവളോട് പറഞ്ഞപ്പോ, പേടിയോടെ അവളെന്നെയൊന്ന് നോക്കി, ഞാൻ ധൈര്യമായിട്ട് നടന്നൊന്ന് പറഞ്ഞതും അവള് മനസ്സില്ലാ മനസ്സോടെ മുന്നിലേക്ക് നടന്നു,
കുറച്ച് ദൂരം ചെന്നവളെന്നെ തിരിഞ്ഞു നോക്കിയതും മൂന്ന് നാല് പേരവളുടെ മുന്നിലേക്ക് വന്നു, അപ്പോളേക്കും ഞാൻ വണ്ടി സ്റ്റാൻഡിലേക്കിട്ട് അങ്ങോട്ട് നടന്നിരുന്നു.
“” അത്രക്ക് ധൈര്യയോ നിനക്ക്…!! നിന്നോട് ന്റെ കൂടെ കിടക്കാനൊന്നുമല്ലല്ലോടി പുന്നാരമോളെ ഞാൻ പറഞ്ഞത്..