മോളത് അവളോട് പറയല്ലേ… കേട്ടാ.. “”
“” അയ്യേ….!
അപ്പോ ഏട്ടന് ഏടത്തിയെ പേടിയാല്ലേ. “”
“” പേടിയൊന്നുല്ല ന്നാലും ചെറിയൊരു ഭയം…. അതൊണ്ട് ന്റെ കൊച്ചവളോട് പറയല്ലേ… ചോക്ലേറ്റ് വാങ്ങി തരാം….’”
അതിന് ചിരിച്ചവൾ മുന്നിട്ടേക്ക് നടന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ഏട്ടനെവിടെ ഏടത്തി….?? താഴെങ്ങും ഇല്ലാലോ…””
പൂർണ്ണിമ രാവിലെ മുറിയിൽ നിന്ന് മുടിയൊതുക്കുന്ന സ്റ്റെഫിയെ കണ്ട് ചോദിച്ചതും
“” ആഹ്ഹ്….അവൻ നേരത്തെ എവിടേക്കോ മറ്റോ പോയല്ലോ മോളെ…ന്താടാ….?? “”
“” ഏയ്യ് ഒന്നില്ലേട്ടത്തി… എവിടെക്കാ ന്ന് വല്ലതും പറഞ്ഞോയേട്ടൻ… “”
“”ഒരു ഫ്രണ്ടിനെ കാണാൻ പോണുന്ന് മാത്രം പറഞ്ഞു… ന്താ മോളെ വല്ല അത്യാവശ്യവുമുണ്ടോ…?? “”
സ്റ്റെഫി അങ്ങനെ ചോദിച്ചെങ്കിലും അവളൊന്നും പറഞ്ഞില്ല. മറിച്ചു തിരിച്ചു വെളിയിലേക്ക് നടന്നതെ ഉള്ളായിരുന്നു.
ഏട്ടൻ മറന്നിട്ടുണ്ടാവും ന്നും കരുതി പരിഭവവൊന്നും കൂടാതെ അവൾ കോളേജിലേക്ക് നടന്നു, അവളുടെ ഉള്ളിൽ വല്ലാത്ത വീർപ്പുമുട്ടലുണ്ടായിരുന്നു.. ഇനി അവനെ എങ്ങനെ ഫേസ് ചെയ്യും ന്നോർത്ത്..
ഏട്ടൻ വരാമെന്ന് പറഞ്ഞപ്പോ വല്ലാത്ത ഒരു ധൈര്യം തോന്നിയിരുന്നു.. ഇപ്പോ അതും പൊയ്.
അവൾക്കകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.
“” ഹാ… ദിവാ സോപ്നോം കണ്ടങ്ങ് പോവണോ മാഡം….??””