ഇന്ന് മൊത്തം മൈൻഡ് ഔട്ട് ആയോണ്ട്, ഔട്ട് പൂട്ടില്ലാത്ത പുട്ടുണ്ടാക്കാം… ന്നൊരു ധാരണയിൽ ഞാൻ എത്തി ചേർന്നു,
സമയം ഏറെ കഴിഞ്ഞു, ഞാൻ വെളിയിലേക്ക് ഇറങ്ങി, അപ്പുറത്തെ വീട്ടിലെ ചന്ദ്രു വിന്റെ സൈക്കിളും വാങ്ങി ഹെഡ്സെറ്റും ചെവിയിൽ തിരുകി ഞാൻ ദൂരേക്ക് ആഞ്ഞു ചവിട്ടി,
മലര്… നടക്കാൻ വയ്യാത്തോണ്ടാ സൈക്കിൾ എടുത്തേ.. ഇതിപ്പോ അതിനേക്കാൾ കഷ്ടയല്ലോ… ഇനി ന്നേ ഇവിടുന്ന് രക്ഷിക്കാൻ ആര് വരും…
ഞാൻ അടുത്ത് കണ്ട ഒരു ചായക്കടയിലേക്ക് കയറി ഒരു ചായയും ഒരു സിഗരറ്റും വാങ്ങി അവിടെ കണ്ട ബെഞ്ചിലേക്ക് ഇരുന്നു.. ഇന്നാണെങ്കിൽ ഒടുക്കത്തെ തിരക്ക്..
ചായകുടിയും സിഗരറ്റ് വലിയുമായി ഞാൻ അങ്ങനെ സമയം തള്ളി നീക്കി,
നല്ലൊരു അന്തരീക്ഷം.. ആഹ്ഹ്…. ഞാൻ വീണ്ടും ചായ ചുണ്ടോട് ചേർത്തു.
“” നീ വലി നിർത്തിന്ന് പറഞ്ഞിട്ട്…?? “”
പിന്നിൽ നിന്നൊരു ശബ്ദം… കൂടെ ന്റെ അടുത്തേക്ക് ആരോ ഇരിക്കുക കൂടി ചെയ്തു.
ദൈവമേ തേഞ്ഞു…
“” ആഹ്ഹ് ചേച്ചിയോ….?? “”
ഞാൻ കയ്യിൽ ഇരുന്ന സിഗരറ്റ് താഴേക്ക് ഇട്ട് കാലുകൊണ്ട് ഞെരിച്ചു..
ശോ കുറച്ചൂടെ ഉണ്ടായിരുന്നു…
“” ഹ്മ്മ്.. നീയെന്താ ഇന്ന് വരാതിരുന്നേ…? “”
അക്ഷര തോളിലെ ഹാൻഡ് ബാഗ് ഊരി മടിയിലേക്ക് വെച്ചു. കൂടെ നിക്കൊപ്പം ആ ബെഞ്ചിൽ ഇരുന്ന്, ന്നെയൊന്ന് രൂക്ഷമായി നോക്കി,
ന്തിനാണ് ആ നോട്ടം ന്ന് മനസിലായതും ഞനൊന്ന് ഇളിച്ചു കാണിച്ചു.