“” ന്തിനാ.. വല്യമ്മേ,
ഞാൻ വല്യമ്മയോട് ദേഷ്യപ്പെടുന്നേ.. “”
“” ഇത്രേയൊക്കെയായിട്ടും ന്റെ കുഞ്ഞിനെ ഒരു നോക്ക് വന്ന് നോക്കാൻ കഴിഞ്ഞില്ലല്ലോന്നോർത്ത്…
പേടിയായിരുന്നു കണ്ണാ… അമ്മയെ പേടിയായിരുന്നു എല്ലാർക്കും.. പിന്നെ അമ്മ പോയപ്പോ ഒരുപാട് തവണ ഓർത്തതാ നിന്നെ വന്നു കണ്ട് തിരിച്ചു ഇങ്ങോട്ട് വിളിച്ചോണ്ട് വന്നാലോ ന്ന്.. പിന്നെ നിനക്കത് ഇഷ്ടായില്ലേലോന്നോർത്താ..
നിന്റെ നാവിൽ നിന്നും ഒന്നും കേൾക്കാൻ കഴിയില്ലെടാ നിക്ക്.. അത്രക്ക് എടുത്തോണ്ട് നടന്നിട്ടുണ്ട് ഞാനെന്റെ മോനെ, അത്രേം സ്നേഹിച്ചിട്ടുണ്ട് നിന്നെ ഞാൻ… ഷെമിക്കില്ലേ മോനെ ഈ വല്യമ്മയോട് നീ… “”
അവരെന്നെ പിന്നേം കെട്ടിപ്പിടിച്ചു. പിന്നെ വിട്ടകന്നു,
“” സുധേ…. ശ്രീദേവി…. ഉഷേ… ദേ ടി ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയേ… “” അവരെന്നെ വിട്ട് കുറച്ച് മുന്നോട്ട് മാറി നിന്ന് ഉറക്കെ വിളിച്ചു,
തള്ള തല്ലാനുള്ള ആളെ കുട്ടണോ…?? ഞാൻ അവളെ തലച്ചേരിച്ചൊന്ന് നോക്കി,
“” ന്തേലും ഉണ്ടായാ ഓടിക്കോണം കേട്ടാ…… “”
അവരുടെ പ്രവർത്തി കണ്ട്
ഞനവളോട് പറഞ്ഞു തിരിഞ്ഞതും അവരെന്റെ നേരെ തിരിഞ്ഞു.
“” നീയിതെന്താ കണ്ണാ കുശുകുശുക്കു…. അല്ല ഇതാരാ മോനെ.. “” അപ്പോളാണ് അവരെന്റെ പുറകിൽ പതുങ്ങി നിൽക്കുന്നവളെ കണ്ടത്, ഉടനെ അവളെ പിടിച്ചു മുന്നിലേക്ക് നീക്കി നിർത്തി,