വയല് മുറിച്ചു കടക്കാൻ തുടങ്ങിയ ന്റെ കയ്യിൽ ബലമായി പിടിച്ചവൾ ചോദിച്ചതും, ഞാൻ അവളെയൊന്ന് നോക്കി.
“” ഞാനില്ലേ കൂടെ… നീ വാ.. “” ന്റെ ഉള്ളിലും പേടി ഉണ്ടെങ്കിലും ഞനത് പുറത്ത് കാട്ടിയില്ല.. ഇത്രേം നാളും ഒന്നിനും ചെല്ലാത്ത ഞാനിപ്പോ ഒരാവശ്യവുമായി ചെന്നാ അവര് സ്വീകരിക്കോ..?? അതോ ചൂലെടുക്കോ…?? അഹ് വരുന്നിടത്തു വെച്ച് കാണാം.
അവളുടെ കയ്യും പിടിച്ചു ഞാൻ നേരെ നടന്നു, ഇടക്ക് ആയപ്പോ പെണ്ണ് പിടിച്ചു വലിക്കുന്നും, അറക്കുന്നുമുണ്ട്,
“” ന്താടി…?? നീ ബാക്കിയുള്ളോനെ കൂടി തള്ളിയിട്ടു കൊല്ലോ…? “”
അവളുടെ ആ പ്രവർത്തിയിൽ ഒന്ന് വെച്ചു പോയ ഞാൻ തിരിഞ്ഞു നോക്കിയതും, അവളൊരു പേടിയോടെ വയലിന്റെ വക്കിലേക്ക് കൈ ചൂണ്ടി,
“” അത…ല്ല വാവേ.. പാ…. പാമ്പ്… “” അവളൊന്ന് വിക്കി, ഞാൻ ഞെട്ടി അവള് ചൂണ്ടിയടത്തേക്ക് നോക്കി.
“” എന്റെ പെണ്ണെ… അത് പോളവനാ, അതൊന്നും ചെയ്യൂല.. നീയിങ്ങോട്ട് വാ… “”
ഞാൻ വീണ്ടും കയ്യിൽ പിടിച്ചു വലിച്ചതും പുള്ളിക്കാരി ഒന്ന് ചമ്മി കൈ കുടഞ്ഞു,
“” അപ്പൊ അത് കടിച്ചാ ഒന്നുംമ്പറ്റൂലെ…’”
അവളൊരു സംശയം കുഞ്ഞി കുട്ടികളെ പോലെ തിരക്കിയതും,
“” അത്താഴം മുടങ്ങും… അത്രേ ഉണ്ടാവു ന്നാണ് പറഞ്ഞു കേട്ടെ… അല്ലാതെ ഞനിത് വരെ അത് കടിച്ച് ആള് മരിച്ചുന്നൊരു വാർത്ത കേട്ടിട്ടില്ല… “”
ഞനത് പറഞ്ഞതും, ഒന്ന് മൂളി അവളെന്തൊക്കെയോ ആലോചിച്ചു,