വാക്കുകളുടെ മുറിവിൽ ആ ശബ്ദം തളർന്നിരുന്നു, ന്റെ ഈ തമാശ അവളെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ട് ന്ന് നിക്ക് നന്നായി അറിയാം… ഇത്രേമാകുന്ന് ഞാനും കരുതിയില്ല.. അത് കൊണ്ടാണ്, ഞാൻ അവളെ സ്നേഹത്തോടെ അത്രെയും ഇഷ്ടത്തോടെ വിളിച്ചത്.. പക്ഷെ അവളിൽ നിന്നും ഒരു നേർത്ത മൂളൽ മാത്രമേ ഉണ്ടായുള്ളൂ…
“” ടി… ഞാവെറുതെ നിന്നെയൊന്ന് വട്ടാക്കാവേണ്ടി പറഞ്ഞുന്നെ ഉള്ള്… അല്ലാതെ ഞനിതൊക്കെ സീരിയസ് ആയിട്ട് എടുക്കുന്നു നിനക്ക് തോന്നണുണ്ടോ പെണ്ണെ… “”
ഞാനത് പറഞ്ഞു നാക്ക് വായിലേക്കിട്ടില്ല, അവളൊന്ന് ആഞ്ഞു ശ്വാസമെടുത്തു, പാവം ഒരുപാട് വേദനിച്ചു ക്കാണും..
“” പ്ഫാ…. പട്ടി…. അവന്റെ ഒടുക്കത്തെ വട്ടക്കല് പോലും… ഞാനിവിടെ……എന്തോരം… ന്തോരം തീ തിന്നു ന്ന് നിനക്കറി….യോ…??
ഇനി മേലിൽ ന്നേ വിളിച്ചു പോകല്ല്..വെക്കെടാ ഫോൺ…. “” തൊട്ടടുത്ത നിമിഷം മറുതലക്കൽ നിന്നൊരു ആട്ട്, കൂടെന്റെ ചെവിയിൽ വെച്ചിരുന്ന ഫോൺ താഴേക്ക് തെറിച്ചു വീണു.
ഒരാവശ്യവും ഇല്ലായിരുന്നു…!! താഴെ വീണ ഫോൺ കയ്യിലെടുത്ത് ഞാനോരു ആത്മഗതം പറഞ്ഞു.. ഫോൺ കട്ടായിരുന്നു ഇതിനോടകം..
“” അല്ലേലും നമ്മളെയൊന്നും ആർക്കും വേണ്ടല്ലോ… “”
സ്വയം ആശ്വസിച്ചൊരു സെന്റിയും അടിച്ചു ഞാൻ നേരെ അടുക്കളിലേക്ക് കയറി.. ന്തേലും ഉണ്ടാക്കിയില്ലേ ഇന്ന് പട്ടിണി കിടക്കേണ്ട വരും എന്നുള്ളത് കൊണ്ട് അവള് വാങ്ങി വെച്ച റാഗി ഞാൻ കയ്യിലെടുത്തു,