തിരക്കിനിടക്ക് വഴക്കുണ്ടാക്കി വാങ്ങിയ സീറ്റിൽ ഞാനവളെ ഇരുത്തി, ആ സീറ്റിനോട് ചേർന്നുള്ള കമ്പിയിൽ ഞാൻ ചാരി നിന്നതും അവളെന്റെ ഷിർട്ടിന്റെ തുമ്പിൽ പിടി മുറുക്കി, ഒപ്പം ന്റെ ദേഹത്തേക്ക് ആ തല ചാരി, അവളത്രക്കും തളർന്നിരുന്നു. ആ ആൾക്കൂട്ടത്തിനിടക്കും ഞാനവളെ ചേർത്തുപ്പിടിച്ചു.
അത് കണ്ട് അവളെ അറിയുന്ന ആളുകൾ ആണെന്ന് തോന്നുന്ന കുറച്ച് ചേച്ചിമ്മ്മാർ കുശുകുശുപ്പ് പറയുന്നത് കേട്ടു, ആവളതിനൊന്നും വില കൊടുത്തില്ല. ഞാനും..
നേരെ സ്റ്റാൻഡിൽ ഇറങ്ങി, ഒരുകുപ്പി വെള്ളം വാങ്ങി അവളുടെ മുഖവും കഴുകി വൃത്തിയാക്കി, ഞങ്ങൾ അടുത്ത ബസിലേക്ക് കയറി, ഭാഗ്യം…സീറ്റ് കിട്ടി.
അവളെ വിന്ഡോ സീറ്റിലേക്ക് ഇരുത്തി ഞാൻ അവൾക്കപ്പുറത്തായുമിരുന്നു.അവളെന്നോടൊന്നും മിണ്ടിയിരുന്നില്ല ങ്കിലും ആ തല ഇപ്പോഴും ന്റെ തോളിലാണ്,
വണ്ടി സ്റ്റാൻഡ് ആയതും ഞാൻ അവളെ തട്ടി വിളിച്ചു, ഇടക്കൊന്നും എഴുനെൽകാതെ ന്റെ കയ്യിൽ മുറുക്കെ പിടിച്ചുറങ്ങുന്നവളെ കുറച്ച് നേരം വേണ്ടി വന്നു ഉണർത്താൻ.
“” വാ എണ്ണിക്ക്….. സ്ഥലമെത്തി…”” ഞാൻ അവളുമായി വെളിയിലേക്ക് നടന്നു, ഇറങ്ങുമ്പോൾ ചുറ്റുമോന്ന് നോക്കിയതും വിശാലവിടെ നിൽപ്പുണ്ടായിരുന്നു, ഞാൻ വിളിച്ചു പറഞ്ഞിരുന്നു. സമയം 9 ആയി,
ഞങ്ങളു നേരെ കാറിലേക്ക് കയറി, അവൻ കഴിക്കാനുള്ള ഫുഡും വാങ്ങിയാണ് വണ്ടി തറവാട്ടിൽ നിർത്തിയത്, അവന്റെ വീട്ടിൽ നിൽകാം ന്ന് പറഞ്ഞെങ്കിലും ഞാനത് സമ്മതിച്ചില്ല, നേരെ തറവാട് തുറന്നു അവനൊട് നാളെ കാണാം ന്ന് പറഞ്ഞു അകത്തേക്ക് കയറി,