ഞാൻ അവിടെ നിന്നും എഴുനേറ്റ് വെളിയിലേക്ക് നടന്നു, കുറച്ച് മുന്നോട്ട് നടന്നതും ഇടത് സൈഡിൽ ക്യാന്റീൻ കണ്ടു, നേരെ അങ്ങോട്ട് നടന്നു, മുഖമൊന്നു കഴുകി ഞാൻ കസേരയിൽ വന്നിരുന്നു,
“” ചേട്ടാ…..കഴിക്കാൻ ന്തകിലും…?? “” ഞാൻ അടുത്ത് കണ്ട ടേബിൾ വൃത്തിയാകുന്ന ഒരു ചേട്ടനോട് ചോദിച്ചതും പുള്ളി, അകത്തുനിന്ന് ആരെയോ വിളിച്ചു,
“” കഴിക്കാൻ ദോശ, ഇഡ്ഡലി, ഇടിയപ്പം, ചപ്പാത്തി,നെയ്യ്റോസ്റ്റ് ക്കെയുണ്ട്.. ഏതാ വേണ്ടേ… “”
“” നിങ്ങൾക്കെന്താ വേണ്ടേ… ദോശയോ നെയ്റോസ്റ്റോ..?? “”
ന്റെ പുറകെ വന്നവരെ കണ്ടതും പുള്ളി ചോദിച്ച ചോദ്യം ഞാൻ അവരിലേക്ക് മറിച്ചിട്ടു,
“” ന്നാ മൂന്നു പ്ലേറ്റ് നെയ്റോസ്റ്റും, വെജ് കുറുമയും.. മതി… “”
ന്തെങ്കിലും ന്ന് പറഞ്ഞത് കൊണ്ട് ഞാൻ മൂന്നു നെയ്റോസ്റ്റ് ഓഡർ കൊടുത്തു.
“” ചായ….?? “” പുള്ളി വീണ്ടും ഒന്ന് നിന്നു.
“” അഹ് ചായ എടുത്തോ… ഒന്നിൽ ഷുഗർ വേണ്ട… “”
പുള്ളി അകത്തേക്ക് കയറിയതും, ഞങ്ങൾ മൂന്നാളും ആ ഡെസ്കിൽ ഒരു അപരിചിതരെ പോലെ ദൂരേക്ക് നോക്കി ഇരിപ്പായി.
“” ന്റടി… നിനക്കൊക്കെ ഇതെന്തോ പറ്റി.. അല്ലെ തലക്ക് സൊര്യം തരാത്തതുങ്ങളാ.. ഇപ്പൊ ഇരിക്കണ കണ്ടില്ലേ.. “”
അവരുടെ ആ അവസ്ഥക്ക് കാരണം ഞനാണെന്ന് അറിയാവുന്നത് കൊണ്ട്. ഞാൻ തന്നെ അവരെ പഴയ പടി കൊണ്ട് വരാമെന്ന് കരുതി.