തന്റേതല്ലാത്ത പ്രശ്നങ്ങളിലേക്ക് ഒന്നിറങ്ങി ചെല്ലാനുള്ള മനസാക്ഷിയൊന്നും ഇവിടുള്ളോർക്കുണ്ടാവില്ല.
“” മീനാക്ഷി… ചെന്നാ കാറിന്റെ കീയൊന്നെടുക്കോ..?? “”
കൊച്ചിന്റെ റൂമിലേക്ക് കയറിയതും ഞാൻ പിന്നിലേക്ക് നോക്കി പറഞ്ഞതും, അവൾ തലയനക്കി ഇപ്പോ കൊണ്ടോരാം ന്നും പറഞ്ഞവിടെ നിന്നും ഫ്ലാറ്റിലേക്ക് ഓടി.
“” ന്താടാ…? ഒന്നുല്ലാട്ടോ..!! നമക്കിപ്പോ ഹോസ്പിറ്റലിൽ പോവാവെ….’”
ശ്വാസമെടുക്കാനായി കഷ്ടപ്പെടുന്ന കൊച്ചിനേം നോക്കി, അവളെ ഞാൻ കയ്യിൽ കോരിയെടുത്തു.
വെളിയിലേക്ക് ഓടി..
കൊച്ചിനെ ന്റെ കാറിലേക്ക് കിടത്തി, ഡ്രൈവിങ് സീറ്റിലേക്ക് കയറുമ്പോ, ലക്ഷ്മി ചേച്ചിക്കും, കൊച്ചിനുമൊപ്പം അപർണ്ണയും കേറിയിരുന്നു, മീനാക്ഷി നിക്കൊപ്പം ഫ്രണ്ടിലേക്കും,
ഫ്ലാറ്റിന്റെ ഗേറ്റ് കടന്നതും, വണ്ടി പിന്നൊരു കുതിപ്പായിരുന്നു, നിമിഷനേരം കൊണ്ട് എനിക്ക് അടുത്തുള്ള സിറ്റി ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റി, സ്ട്രേച്ചർ ഒന്നും വരാൻ കാക്കാതെ കയറ്റിയിട്ട പാടെ ഹാൻഡ് ബ്രെക്കും വലിച്ചിട്ട്, ഞാൻ ഡോർ തുറന്ന് കൊച്ചുമായി ഹോസ്പിറ്റലിന്റെ അകത്തേക്ക് ഓടി.
പുറകെ വന്ന അപർണ്ണ റിസപ്ഷനിലേക്കും പോകുന്നത് ഞാൻ കണ്ടിരുന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ന്റെച്ചി… നിങ്ങളിങ്ങനെ കരയാതെ.. അവൾക്കൊന്നുല്ല ന്ന് പറഞ്ഞില്ലേ പിന്നെന്നാ.. “”
പരിശോധന കഴിഞ്ഞിറങ്ങിയ ഡോക്ടർ കുട്ടിക്ക് കുഴപ്പമില്ല ന്നും… ഏതായാലും ശ്വാസം മുട്ടൽ കുറയാൻ ഒരു ഇൻജെക്ഷൻ കൊടുത്തിട്ടുണ്ടന്നും പറഞ്ഞു വെളിയിലേക്ക് പൊയ്, അതിന് പുറമെ അവളെ കാണാൻ കയറിയ ചേച്ചിയുടെ കരച്ചില് കണ്ട് ഞനൊന്ന് അശ്വസിപ്പിച്ചു.