“” സിദ്ധു….. സിദ്ധു…. “” പുറത്തു നിന്ന് നിർത്താതെയുള്ള ബെല്ലടിയും വിളിയും കേട്ട് ഞനൊന്ന് ഞെട്ടി, കൂടെ അവരും..
കഥ പകുതിയിൽ മുറിഞ്ഞതിലുള്ള അവജ്ഞത അവരിരുവരുടെയും മുഖത്ത് വ്യക്തമായിരുന്നു..
വീണ്ടും ആ വിളി വന്നതും ഓർമ്മകളിൽ പുൽകിയിരുന്ന വേദന കണ്ണിൽ നനവ് പടർത്തി,
അവർ കാണാതെ ഞനാ കണ്ണ് തുടച്ചവിടുന്ന് പതിയെ എഴുന്നേറ്റു.
“” ആഹ്ഹ്… ഹാ വരുന്നു… “” ഡോറിനടുത്തേക്ക് നടക്കുതോറും പുറത്തു നിന്നുള്ള വിളിയുടെ കഠിന്യവും കൂടി വന്നതോടെ ഞാൻ അകത്തു നിന്നും വിളിച്ചു പറഞ്ഞു.
“” അഹ്… ലക്ഷ്മിയേച്ചിയോ…?? ന്തേ ചേച്ചി ഈ രാത്രിയില്‍… “”
തൊട്ടടുത്തുള്ള ഫ്ലാറ്റിലെ ചേച്ചിയാണ്.. ഇവരുടെ മോളിവിടെ ട്യൂട്ടിഷൻ പഠിക്കാനും വരുന്നുണ്ട്.
ഞനവരെയൊന്ന് നോക്കി, ആകെ പേടിച്ചുള്ള മുഖഭാവം,
“” ന്താ ചേച്ചി… ആകെ വല്ലാതിരിക്കുന്നേ… ഏഹ്.. ന്തകിലും പ്രശ്നമുണ്ടോ..?? “”
അവരെ കണ്ട് ഞാൻ ഒരു പേടിയോടെ ചോദിച്ചതും,
“” സിദ്ധു…!! മോൾ…..ക്ക് വിമ്മിഷ്ടം വീണ്ടും കൂടി…. ഒന്ന്… ഒന്ന്…. വരോ… ചേട്ടനാണെ എത്തീട്ടില്ല ഇതുവരെ… നിക്കാകെ പേടിയാവണ് “”
ഞാൻ അവരെയും മറികടന്നു ഡോറിന് വെളിയിലേക്ക് ഇറങ്ങി,
“” ഏയ്യ് ഒന്നുണ്ടാവില്ല ചേച്ചി.. ചേച്ചി സമാധാനായിട്ടിരി….
നമ്മക്ക് നോക്കാം….””
ഞാൻ അവരെയും മറികടന്നു നേരെ അവളുടെ മുറിയിലേക്ക് ഓടി കയറി.. അടുത്ത ഫ്ലാറ്റിലേക്കെല്ലാം കണ്ണോന്ന് പായ്ച്ചു.. എല്ലാം അടഞ്ഞു കിടക്കുന്നു.