ഞാൻ അവളെ നേരെ നിർത്തി, ആ മുഖം കയ്യിൽ കോരി, ആ നിറഞ്ഞ കണ്ണുകൾ ഒപ്പിയെടുത്തു.
“” ന്റെ മരണം കൊണ്ടല്ലാതെ നിന്നെ ന്നിൽ നിന്നും വേർപ്പെടുവിക്കാൻ കഴിയില്ല ന്നൊരുറപ്പ് ഞാനിനക്ക് തരാം… അതിൽ നിനക്ക് വിശ്വാസമുണ്ടെങ്കിൽ… ന്തകിലും എടുക്കാനുണ്ടകിൽ എടുത്തോണ്ട് നിനക്കിപ്പോ ന്റെയോപ്പം വരാം.. “”
ഞാൻ അമ്മക്ക് നേരെ തിരിഞ്ഞു.
“” അച്ഛനുമമ്മയും ഇല്ലാതെ തന്നെയാ ഇവിടെ വരെ വളർന്നെ… അതോണ്ട് ആ സ്നേഹം കിട്ടാൻ ഞാൻ ഒരുപാട് കൊതിച്ചിട്ടുമുണ്ട്..
ജീവിതത്തിൽ എല്ലാം നഷ്ടമായ അവസ്ഥയിൽ ചേർത്തു പിടിച്ചവളാ അമ്മേടെ ഈ മോള്.. അതോണ്ട്, നിക്കിവളെ നഷ്ടമാക്കാൻ കഴിയില്ലമ്മേ., എനിക്കി വീട്ടിൽ ചോദിക്കാൻ അമ്മേ ഉള്ളു… ന്റെ സ്വന്തം അമ്മയായി കണ്ട് തന്നെ ചോദിക്കാ,.. ഞാൻ.. ഞാങ്കോണ്ടൊക്കോട്ടെ ഇവളെ… “”
അവരെന്നെ ആ നിമിഷത്തിൽ ഒന്ന് കെട്ടിപ്പിടിച്ചു. അതുവരെ കരയാതെ നിന്ന ന്റെ കണ്ണിൽ നിന്ന് പോലും ഒരു തുള്ളി പൊടിഞ്ഞന്നതാണ് സത്യം
അവളുടെ കയ്യും പിടിച്ചന്നാ പടിയിറങ്ങുമ്പോൾ ആരോടൊക്കെയോ ഉള്ള വാശിയായിരുന്നു. നിക്കൊപ്പം നടക്കുന്നവളുടെ കരച്ചിലിന് മാത്രം ഒരു അറുതി ഉണ്ടായിരുന്നില്ല. അവളെ എങ്ങനെ സമാധാനിപ്പിക്കണമെന്നോ, ന്ത് പറഞ്ഞു അശ്വസിപ്പിക്കണമെന്നോ നിക്കറിയിലായിരുന്നു, ജീവനുള്ളിടത്തോളം ഒറ്റക്കാക്കില്ല ന്നൊരറപ്പല്ലാതെ മറ്റൊന്നും അവൾക്ക് കൊടുക്കാൻ ന്റെ പക്കലില്ല.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨