“” ഇന്നലെ കണ്ടവന് വേണ്ടി, ഇത്രേം നാള് നോക്കിയ തന്തക്ക് നേരെ ശബ്ദം ഉയർത്താറായല്ലെടി നീ…
അതെങ്ങനെ തള്ള പഠിപ്പിച്ചതല്ലേ പുറത്തോട്ട് തുപ്പു…. “”
“” അങ്ങനെ ഇന്നലെ കണ്ടവനല്ല നിക്കിവൻ,,..
ഇവനെ നിക്കെന്റെ ഈശോ കൊണ്ട് തന്നതാ… അതിനി ആരെന്തു പറഞ്ഞാലും അതിലൊരു മാറ്റോം വരാൻ പോകുന്നില്ല.. “”
അവളെന്റെ കയ്യിലെ പിടി മുറുക്കി,
ഞാൻ അവളിലൊരു ബലമെന്നോണം ആ പിടി ഊട്ടി ഉറപ്പിച്ചു..
“” ന്റെ വാക്കിന് വില താരത്തോരൊന്നും ഈ വീട്ടിൽ നിൽക്കണോന്നെനിക്കില്ല…
കണ്ണിൽ കണ്ടതിനെയൊന്നും ന്റെ വീട്ടിൽ കണ്ട് പോയേക്കരുത്… ഇറങ്ങിക്കോ ല്ലാം… “”
അയാളലറി,….! എല്ലാം കേട്ട് കരച്ചിലോടെ നിന്നവളെ ഞാൻ തട്ടി വിളിച്ചു, ഒരുറക്കത്തിൽ ന്ന പോലെയവൾ ഞെട്ടി, ന്നെ നിറഞ്ഞ മിഴികളോടെ നോക്കി, പിന്നീട് ആ മുഖത്ത് വേറെ എന്തൊക്കെയോ ഭാവം..
“” സിദ്ധു… ന്നെ നിനക്കിവിടെ നിന്ന് എങ്ങോട്ടേലും കൊണ്ടോവാൻ പറ്റോ… പറ്റുങ്കിൽ പറ.. ഇല്ലേ… ഇല്ലേ സത്യായിട്ടും ഞാനെന്തെകിലും ചെയ്യും.. ഉറപ്പാ…”” അവളോനോട് കയർത്തു, പിന്നതൊരു കരച്ചിലായി ന്റെ നെഞ്ചിലേക്ക് വീണു.. ഒപ്പം ഓരോ പദം പറച്ചിലും.
“” നമ്മുടെ ആരുമില്ലിവിടെ.., എല്ലാരും ഉണ്ടായിരുന്നു ഇപ്പൊ ആരുല്ലാ.. ആരും…
നമ്മക്ക്…. മ്മക്ക് എങ്ങോട്ടെങ്കിലും പോവാം… ഇവിടെ… ഇവിടെ നിക്ക് ശ്വാസം മുട്ടുന്നു… “”