“” ന്റെ മോളെ പൊന്ന് പോലെ നോക്കണേ മോനെ… “”
അടുത്ത് നിന്നവളുടെ കൈകൾ ന്റെ കയ്യിലേക്ക് വെച്ചു തന്നവരൊന്നു ഏങ്ങുമ്പോൾ ഉള്ളിൽ സന്തോഷമൊ ദുഃഖമൊ ന്നൊന്നും വ്യക്തമല്ലാത്ത ഒരവസ്ഥ.
“” ഇവളെ ന്നെ ഞാനെന്റെയായി കണ്ടതാണമ്മേ.. അതിനിയെനിക്ക് ഈ ജീവനുള്ളിടത്തോളം കാലം മുഴുവൻ അങ്ങനെ തന്നെ കാണും…. അതി മോൻ ഈ…അമ്മക്ക് തരുന്ന വാക്കാ… ഈ കണ്ണ് നനയാതെ നോക്കിക്കോളാം ഞാൻ… “”
ഞാനവളെയൊന്ന് നോക്കി അവളിപ്പോളും കരച്ചിലോടെ ന്റെ തോളിലേക്ക് മുഖമമർത്തി നിക്കായണ്.
“” ഓഹ്… അപ്പോ അങ്ങനെയാണല്ലേ…ആയിക്കോട്ടെ…
തള്ളേം മോളുടി ല്ലാം തീരുമാനിച്ചുറപ്പിച്ച സ്ഥിതിക്ക് രണ്ടും കേൾക്കാനായി ഞനൊന്നുടെ പറഞ്ഞേക്കാം.. ഈ തന്തേം തള്ളേമില്ലാത്തവന്റെ യൊക്കെ കൂടെ മോളെ…… “”
“” അച്ഛാ….. നിർത്തിക്കോ….!!
ഇനിയൊരക്ഷരം ന്റെ സിദ്ധുനെ കു റിച്ച് പറഞ്ഞാ.. പറഞ്ഞലുണ്ടല്ലോ…. ആഹ്ഹ്…
ല്ലാം പറഞ്ഞു സമ്മതിച്ചിട്ടല്ലേ… ഞാൻ സിദ്ധുനെ ഇങ്ങോട്ട് വിളിപ്പിച്ചേ..ഏഹ്…. ന്നിട്ട്…. ന്നിട്ടന്താ അച്ഛൻ ഇവിടെ കാണിച്ചു കൂട്ടുന്നേ, ന്താ പറയണേ…
അവനാരുമില്ലെന്ന് ആരാ… ആരാ അച്ഛനോട് പറഞ്ഞെ.. അവന് ഞാനുണ്ട്…. നിക്കവനും അത് മതി……. അത് മതി… “”
വാടി നിന്ന കണ്ണുകൾ ചുവന്നു തുടുത്തു, ദേഷ്യത്തിൽ ന്നെ വിട്ട് മുന്നോട്ടേക്ക് ആഞ്ഞവൾ ശബ്ദമുയർത്തുമ്പോൾ പുള്ളിടെ വരെ വാ അടഞ്ഞു പൊയ്..