നിശാഗന്ധി 6
Nishgandhi Part 6 | Author : Vedan
[ Previous Part ] [ www.kkstories.com]
ബാക്കി യൊന്നും കേൾക്കാതെ ഞാനാ ഫോൺ കട്ടാക്കി, ബെഡിലേക്കേറിഞ്ഞു.,
വീണ്ടും ഫോൺ ശബ്ദമുണ്ടാക്കി മുഴങ്ങി, നിർത്താതെ വീണ്ടും വീണ്ടും കാൾ വന്നതും ഞാനത് സ്വിച്ച് ഓഫാക്കി,
ന്ത് പറഞ്ഞാലും ആ ഒരു സെൻസിൽ എടുത്തിരുന്നു ഞാൻ ന്തിന് ഇപ്പോ ഓവർ റിയാക്ട് ചെയ്തു ന്ന് നിങ്ങള് കരുതുന്നുണ്ടായിരിക്കും …
വെറും ഷോ….
ഒരു പത്തു മിനിറ്റ് കഴിഞ്ഞതും ഞാൻ ഫോൺ ഓണാക്കി. അക്ഷരയുടെ അടക്കം 45 മിസ്സ് കാൾ… ഇവൾക്കൊക്കെ ന്തോന്ന് വയ്യേ…
“” ഹലോ….. ഹലോ…. വാവേ…. വാവേ……കേക്കണുണ്ടോ…?? “”
ഫോൺ ഒരു ബെല്ലടിക്കാൻ പോലും സമയം കൊടുക്കാതെ അവളെന്റെ ആ കാൾ അറ്റൻഡ് ആക്കി വെപ്രാളത്തിൽ ന്നോട് തിരക്കി ,
ഒരു ഏങ്ങടി നിക്ക് കേൾകാം.., പാവം തോന്നി, പക്ഷെ അങ്ങനെ വിട്ടാ……..
“” മ്മ്…. “” ഞനൊന്ന് മൂളി,
“” ഞാ…. ഞനറിയാണ്ട് പറഞ്ഞോയതാ വാവേ… ന്നോട് ……. ന്നോട് ക്ഷെമിക്ക്.. ഒന്നും ഓർത്ത് പറഞ്ഞതല്ല ഞാൻ…. ങ്ങനെ… അങ്ങനെ ഞാൻ പറയുന്ന് ന്റെ വാവക്ക് തോന്നുന്നുണ്ടോ….?? “”
ഞാനൊന്നും മിണ്ടിയില്ല.. ഉടനെ പകുതിയും മുറിഞ്ഞു പോയിരുന്ന വാക്കുകൾ അവ്യക്തമായി തുടങ്ങിയിരുന്നു.
“” ന്നോട് മിണ്ടാതിരിക്കല്ലേ … ആത്മാത്രം…..സഹിക്കില്ല ഞാൻ…. ന്നോട് ഷെമിച്ചുന്ന് ഒരു വാക്ക് പറ.. ഇല്ലെ ഞാഞ്ചത്തുപ്പോവുടാ…..””