“ അത്.. ഞാനോ . ഏയ് ഞാനൊന്നും നോക്കിയില്ല. ”
“ അത് ചുമ്മാ. കള്ളം. ഞാൻ കണ്ടല്ലോ ഇയാള് എന്നെ തന്നെ നോക്കുന്നത്. ”
കള്ളിവെളിച്ചത്തായെന്ന പോലെ അശ്വതി നിന്ന് പരുങ്ങി. ഇടക്ക് അവളുടെ കണ്ണുകൾ എൻ്റെ കയ്യിലെ എരിഞ്ഞ് തീരാറായ സിഗരറ്റിലേക്ക് പാളി വീണു.
“ എന്തേ വേണോ.. ഒരു പഫ്..?? ”
അവളുടെ നോട്ടം കണ്ട് ഞാൻ സിഗററ്റ് അവൾക്ക് നേരെ നീട്ടി.
“ അമ്മേ..!! എനിക്കൊന്നും വേണ്ട.. ഇതൊക്കെ വലിച്ചാ ചത്തുപോകും.”
മുഖത്തേക്ക് പടർന്ന പുകയെ കൈകൊണ്ട് വളരെ പാട്പെട്ട് അവള് വീശി മാറ്റി.
“ എന്നാര് പറഞ്ഞു. ?? ”
അശ്വതിയുടെ അറിവിൽ അൽപ്പം ചിരിപൊട്ടികൊണ്ട് ഞാൻ ചോദിച്ചു.
“ അമ്മ പറഞ്ഞല്ലോ. പിന്നെ എടക്ക് ടിവിയിലും കാണിക്കുമല്ലോ..”
അവളുടെ നിഷ്കളങ്കമായ ഉത്തരത്തിൽ ഞാൻ ശെരിക്കും പൊട്ടിച്ചിരിച്ച്പോയ്. ചിരിച്ചത് അൽപ്പം ഉച്ചത്തിലാണെന്ന് തിരിച്ചറിഞ്ഞപ്പോ പെട്ടെന്ന് ഞാൻ കൈകൊണ്ട് വായ മൂടി. എങ്കിലും അമ്മുവിൻ്റെയും ലതേച്ചിയുടെയും കണ്ണുകൾ ഞങ്ങളിൽ വീണിരുന്നു. ലതേച്ചിയെ നൈസായിട്ട് ഒഴിവാക്കിയെങ്കിലും അമ്മു.. അതൊരു വിളഞ്ഞ വിത്താണ്. അവൾടെ നോട്ടത്തിലെ വശപ്പിശക് എന്നെയങ്ങ് നശിപ്പിച്ച് വിട്ടു.
അമ്മുവിനോട് സംസാരിക്കുമ്പോളെല്ലാം എനിക്ക് ആരതിയെ ഓർമ്മ വരും. അതേ വളവളാനുള്ള സംസാരവും കുറുമ്പും.. എല്ലാം.. ആതരിയെ പോലെതന്നെ.
അശ്വതി അതുകഴിഞ്ഞും എന്തൊക്കെയോ പറഞ്ഞു. കൂടുതലും ഒരു കൊച്ചുകുട്ടി ഇരുന്ന് പുരാണം പറയുന്നപോലെ . അമ്മുവും കൂടെ വന്നതോട് സമസാരം ഒരുപ്പാട് നേരം നീണ്ടു. അന്ന് വളരെ താമസിച്ചാണ് ഞാൻ പോയത്. പിന്നെയും പല ദിവസങ്ങളിലും ഞങ്ങള് മൂന്ന് പെരും അന്താരാഷ്ട്ര ചർച്ചകളിൽ മുഴുകി. അമ്മുവിൻ്റെ പക്വത പോലും അശ്വതിയുടെ സംസാരത്തിലില്ല. അത് കൊണ്ട് തന്നെ പലപ്പോഴും പൊട്ടിച്ചിരികൾ തുടർന്നുകൊണ്ടിരുന്നു. എൻ്റെ വീടുകാരെകുറിച്ചും നാടിനെകുറിച്ചും ഒക്കെ അറിയാൻ രണ്ട് പേരും വളരെ ഉത്സാഹം കാണിച്ചു. എങ്കിലും പലതും എനിക്ക് അവരിൽ നിന്നും മറക്കേണ്ടി വന്ന്. അല്ലേൽ തന്നെ ഇവരോട് പറഞ്ഞിട്ട് എന്ത്കാര്യം. ഒരാൾക്ക് അതൊന്നും മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല. വേറൊരാൾക്ക് അതിനുള്ള വെളിവും ഇല്ല.