ഞാൻ: ഹെയ്.. ടെൻഷൻ അടിക്കേണ്ട. അവൻ വളരെ കൂൾ ആണ്. ഒന്നും വിജാരിക്കില്ല.
ഫിദ: എന്നാലും അങ്ങനെ അല്ല ഏട്ടാ.
ഞാൻ: ഒരു എന്നാലും ഇല്ല. നീ ഒന്ന് റിലാക്സ് ആവൂ.
ഞാൻ അവളെ പറഞ്ഞു സമാധാനിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അഭി എത്തി. അവനു ഫിദയെ പരിചയപ്പെടുത്തി കൊടുത്തു. അവൻ്റെ കൂടെ വീണ്ടും രണ്ടു 90 അടിച്ച ശേഷം ഞങൾ താഴെ റെസ്റ്റോറൻ്റിൽ പോയി ഭക്ഷണം ഒക്കെ കഴിച്ചു. ഞാൻ നല്ല ഫിറ്റ് ആയി തുടങ്ങിയിരുന്നു. ഫിദ മുഖം കൂർപ്പിച്ചു എന്നെ ഇടക്ക് നോക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസം കാണാം എന്ന് പറഞ്ഞു അവൻ യാത്ര പറഞ്ഞു പോയി. ഞാനും ഫിദയും റൂമിൽ എത്തി, അല്ല അവള് താങ്ങി പിടിച്ചു റൂമിൽ എത്തിച്ചു എന്ന് പറയുന്നതാകും ശരി. റൂം തുറന്നു ഉള്ളിൽ കയറിയ ഉടനെ അവള് എന്നെ ബെഡിലേക്ക് തള്ളി ഇട്ടു.
ഫിദ: നാണം ഉണ്ടോ മനുഷ്യ, കൂടെ ഒരു പെണ്ണ് ഉണ്ട് എന്ന് പോലും ഓർക്കാതെ മൂക്ക് മുട്ടെ കുടിച്ചേക്കുന്നു.
ഞാൻ: എടി, അതിനു എന്താ പ്രശനം. ഞാൻ ok ആണ്.
ഫിദ: കോപ്പ്… എന്നെ കൊണ്ട് ഒന്നും പറയിക്കേണ്ട, ഞാൻ താങ്ങി പിടിച്ചു കൊണ്ട് വന്നത് കൊണ്ട് റൂം വരെ എത്തി.
ഞാൻ എഴുന്നേറ്റു അവൾടെ അടുത്തേക്ക് ചെന്നു. ഒരു അൽഭുതത്തോടെ അവള് എന്നെ നോക്കി.
ഞാൻ: എടോ ഞാൻ ഫിറ്റ് ആണ്, പക്ഷെ അവനെ പെട്ടന്ന് ഒഴിവാക്കാൻ വേണ്ടി അല്പം അഭിനയിച്ചതാണ്.
അവള് ഒന്നും മിണ്ടാതെ നിന്നു, ഞാൻ അവളുടെ തോളിലൂടെ കൈയിട്ടു അവളെ കട്ടിലിലേക്ക് ഇരുത്തി.
ഞാൻ: ൻ്റെ കുട്ടി കൂടെ ഉള്ളപ്പോൾ ഞാൻ ശ്രദ്ധിക്കാതെ ഇരിക്കുമോ ? നീ പേടിക്കേണ്ട മോളെ.