“”വരാം.. ഇവിടെ വന്നിട്ട് ആദ്യമായാണ് ഒരാൾ പരിപാടിക്ക് ക്ഷണിക്കുന്നത്.
ഉറപ്പായും വരാം.””
“”താങ്ക്സ് …………
രാവിലെ തുടങ്ങിയ കരച്ചിലാണ് ഐറാ മാഷിനെയും വിളിക്കണം എന്നും പറഞ്ഞു.
ഇപ്പം ഇക്കയും വിളിച്ചു മാഷിനെ വിളിക്കാൻ.””
“”വരാം കെട്ടോ…
അതെ, ഇക്കയും എന്റെ സ്റുഡന്റും വിളിച്ചു.
ഈ മെസ്സേജ് അയയ്ക്കുന്ന ഉമ്മ വിളിച്ചില്ല കെട്ടോ.”” അജു തമാശയുടെ പരിഭവം പറഞ്ഞു.
“”അയ്യോ ഞാനതു മറന്നു.
മാഷ് വരണം കെട്ടോ.””
“”ആഹ്ഹ പിന്നെ, എനിക്ക് വഴിയൊന്നും അറിയില്ല.””
“”ഞാൻ ലൊക്കേഷൻ ആയേക്കാം…””
“”ശരി എങ്കിൽ.………”” അവൻ റിപ്ലൈ ചെയ്തിട്ടു ഫോൺ സൈഡിലേക്ക് വെച്ചു.
“”എന്നാലും ആരാണെന്നു മുഖം ഓർമ്മ വരുന്നില്ലല്ലോ….
അന്ന് പേരന്റ്സ് മീറ്റിംഗിന് വന്നപ്പോൾ എല്ലാവരും ആയിട്ട് പരിചയം ആയതാണ്…
ആഹ്ഹ്ഹ് …………… വൈകിട്ട് പോകുമ്പോൾ കാണാമല്ലോ.”” അതാലോചിച്ചു തല പുകയ്ക്കാതെ അവൻ ഡെസ്കിലേക്കു തല ചായ്ച്ചു.
സമയം വൈകിട്ട് അഞ്ചര ആകുന്നു.…………
സ്കൂളിൽ നിന്ന് വീട്ടിലേക്കു എത്തിയപാടെ ഷംലത്തിന്റെ കൈയ്യിൽ വണ്ടിയുടെ ചാവി വാങ്ങി വെച്ചിരുന്നു.
ഒരു കുളിയൊക്കെ കഴിഞ്ഞു ഷിഫാനയോടും പറഞ്ഞിട്ടാണ് അജു പുറത്തേക്കിറങ്ങിയത്….
വെറുതെ കൈയും വീശി ചെന്നാൽ ആളുകൾ എന്തു വിചാരിക്കും.
ഒന്നുമില്ലെങ്കിൽ ഇവിടെ വന്നിട്ട് ആദ്യമായിട്ടുള്ള പരിപാടിയാണ് ഇത്….
പോകുന്ന വഴി ഒരു കടയിൽ കയറി രണ്ടു ടെഡിബിയർ വാങ്ങി സമ്മാനപ്പൊതി കൊണ്ട് മൂടി. പിന്നെ കുറച്ചു ചോക്ലേറ്റും…