“”ഉമ്മ്മഹ്ഹ്ഹ് എനിക്ക് ഇക്കിളി ആകുന്നുണ്ട് കെട്ടോ….””
“”എന്തുകാണിച്ചാലും ഇങ്ങനെയാണല്ലോ നീ….
ഞാൻ പോകുവാ എങ്കിൽ.”” അവൻ നിരാശയോടെ പറഞ്ഞു.
“”അച്ചോടാ ഈ ചെറുക്കൻ എന്തുപറഞ്ഞാലും പിണങ്ങുമല്ലോ….
ദേ.. പോയാൽ ഞാൻ പിടിച്ചുവലിച്ചു ഇവിടെ കൊണ്ടിടും പറഞ്ഞേക്കാം..”” അവൾ ചിരിച്ചുകൊണ്ട് സൈഡിലേക്ക് ചരിഞ്ഞതും വലതുകൈ പൂർണ്ണമായും അവളുടെ മൃദുലമായ കഴുത്തിൽ പതിഞ്ഞിരുന്നു…
രണ്ടുപേരും ആ അരണ്ട വെളിച്ചത്തിൽ മുഖത്തോടു മുഖം നോക്കി കിടന്നു പലതും പറയാതെ പറയുമ്പോൾ അജു കൈവിരലുകൾ കഴുത്തിലൂടെയും കവിളിലൂടെയുമൊക്കെ ഇഴച്ചു ഷിഫാനയെ ഇക്കിളിപെടുത്തികൊണ്ടിരുന്നു.
“”എന്തു രസമാണ് മോളെ നിന്നെ ഇങ്ങനെ നോക്കി കിടക്കാൻ……””
“”ആണോ..??
എങ്കിൽ ഇനി മുതൽ രാത്രി കിടത്തം ഇവിടെ ആക്കിക്കോ..”” അവൾ മേൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
“”ഞാൻ റെഡിയാണ്……
പക്ഷെ, നിന്റെ ഈ സൗന്ദര്യം ശരിക്കും ഭ്രാന്തുപിടിപ്പിക്കുന്നുണ്ട്..””
“”ഓഹോ… അത്രയ്‌ക്കൊക്കെ ഉണ്ടോ..??””
“” പിന്നല്ലാതെ…. “” അജു കണ്ണിറുക്കി കാണിച്ചുകൊണ്ട് അവളുടെ കീഴ്ചുണ്ടിൽ പിടിച്ചു വലിച്ചു.
“”ആഹ്ഹ്ഹ് …………………””
“”എടി പട്ടികുട്ടി….
ഒരു കടിതരട്ടെ ഞാൻ നിനക്ക്..””
“”അത്രയ്ക്കിഷ്ടമാണോ എന്നെ കടിക്കാൻ..””
“”മ്മ്മ്മ്….
എനിക്കിഷ്ടമാണ്. പക്ഷെ, നിനക്കല്ലേ നിബന്ധന കൂടുതൽ ഉള്ളത്.””
“”നിബന്ധന അല്ല..
സത്യമല്ലേ പറഞ്ഞതെല്ലാം പിന്നെന്താ..””