” യൂസുഫെ ”
റിട്ടേടാവാൻ വെറും മാസങ്ങൾ മാത്രമുള്ള അവളുടെ അച്ചൻ്റെ പ്രായം വരുന്ന നര കയറി ചേനത്തലയുള്ള യൂസഫ് സാറിനെ അവൾ അൽപം ഗൗരവത്തിൽ പേരെടുത്ത് വിളിക്കുന്നത് കേട്ടിട്ട് ഇവൻ എന്ത് പോങ്ങനാണ് എന്ന മട്ടിൽ ഷാജി അന്തം വിട്ടു കൊണ്ട് യൂസഫിനെ തന്നെ നോക്കി നിന്നു .
” എന്താ മാഡം ”
” ആ ” താനാ താഴത്തെ സ്റ്റെപ്പിൻ്റെ അവിടെയുള്ള ഷട്ടറ് താഴ്തി പൂട്ടിയേച്ചും പൊക്കോ… ഞാൻ തന്നെ വിളിക്കുമ്പോൾ സാജൻ്റെ കയ്യിൽ താക്കോലും കൊടുത്ത് വിട്ടാൽ മതി .
” ok മാഡം ”
” ഞാൻ വിളിക്കുമ്പോൾ മാത്രം വന്നാൽ മതി കേട്ടല്ലോ യൂസുഫെ ”
” ശരി മാഡം ”
അതിനിടക്ക് വിലങ്ങണിഞ്ഞ് ജനാലക്കരികിൽ റെയ്ഹാൻ ഇരിക്കുന്നത് കണ്ടതും ഷാജി വേഗത്തിൽ അവൻ്റെ അരികിലേക്ക് നടന്നടുത്തു .
വാപ്പിയെ കണ്ടതും സന്തോഷം കൊണ്ട് റെയ്ഹാന് കരച്ചിൽ വന്നു പോയി .
” വാപ്പി .. എന്നെ ആ പെണ്ണുമ്പിള്ള പൂട്ടിയിട്ടിരിക്കുവാ .. തുറന്ന് വിടാൻ പറ വാപ്പി ”
” നീ എന്തിനാടാ പേടിക്കുന്നത് ! നീ മൂർഖൻ ഷാജിയുടെ മോനാ .. ആൺ കുട്ടിയാ വാപ്പിടെ മോൻ .. കണ്ട പെണ്ണുങ്ങളെ പേടിച്ച് കരയാനല്ല വാപ്പി മോനെ വളർത്തിയത് .. എടി മൈരെ തുറന്ന് വിടടി എൻ്റെ കൊച്ചിനെ ”
ഷാജി റെയ്ഹാൻ്റെ വിലങ്ങണിഞ്ഞ കൈകൾ പിടിച്ച് കുലുക്കിക്കൊണ്ട് പ്രതിഭയെ നോക്കി അട്ടഹസിച്ചു .
അവൾ അത് കേട്ട ഭാവം പോലും നടിക്കാതെ യൂസുഫ് സാറുമായിട്ട് സംസാരിച്ചു കൊണ്ട് നിന്നു .
” പറഞ്ഞത് മറക്കണ്ട യൂസുഫെ ”
” ഇല്ല മാഡം ”
” ആ എന്നാൽ യൂസുഫ് പൊക്കോളൂ .. ഷട്ടറ് ലോക്ക് ചെയ്യാൻ മറക്കല്ലെ ..”