അയാൾ അത് മറ്റുള്ളവരോടും ചർച്ചചെയ്തു കറങ്ങിതിരിഞ്ഞു കുറച്ചുസമയത്തിനുശേഷം എനിക്കരികിലുള്ള ആൾ എന്നോട് അത് എം ഏൽ എ ശ്രീ കലയുടെ മോനാണ് എന്ന് പറയുന്നത് കേട്ടതും
അയ്യോ… ആണോ… കണ്ടാലറിയാം എല്ലാം വലിയവീട്ടിലെ പിള്ളാരാ…
അടുത്തുള്ള വീടുകളിൽ നിന്നും റോഡിലൂടെ പോകുന്ന വണ്ടികളിലുള്ളവരും അടക്കം ആളുകൾ കൂടികൊണ്ടിരുന്നു മിക്ക ആളുകളും അവരുടെ ഫോണുകളിൽ വീഡിയോ എടുക്കുകയും ചിലർ സോഷ്യൽ മീഡിയയിൽ ലൈവ് ഇടുകയും ചെയ്തുകൊണ്ടിരുന്നു
പോലീസുകാർ അവർക്കരികിൽനിന്നും കണ്ടെടുത്ത സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി എഫ് ഐ ആർ തയ്യാറാക്കി അവിടെ നിൽക്കുന്ന ആളുകളിൽ നിന്നും സാക്ഷികളായി കുറച്ചുപേരെയും കണ്ടെത്തി
പോലീസുകാർ അവന്മാരെയുംകൊണ്ട് പോയ ശേഷവും ജനങ്ങൾ കൂലങ്കാശമായ ചർച്ചയിൽ ഏർപ്പെട്ടുകൊണ്ടിരുന്നു
വണ്ടിയിൽ കയറി ഫോണിൽ ലൈവ് ന്യൂസ് വെച്ചു ബ്രേക്കിങ് ന്യൂസ് ആയി ജില്ലയിൽ വീണ്ടും മാരകായുധങ്ങളും ഡ്രഗ്സുകളുമായി എം ഏൽ എ ശ്രീ കലയുടെ മകൻ അടക്കം നാലുപേർ പിടിയിൽ എന്ന വാർത്തക്കൊപ്പം അവരുടെ ഫോട്ടോകളും വിഡിയോയും പിടിച്ചെടുത്ത സാധനങ്ങളുടെ വീഡിയോയും എല്ലാം കാണിക്കുന്നത് കണ്ടതോടെ സംഗതി സെക്സസായി എന്ന് മനസിലായി
പ്രീതിയെ വിളിച്ചു
സംഗതി ഒക്കെ അല്ലേ…
ഒക്കെ…
ഞാൻ ചെന്നിട്ട് കാര്യങ്ങൾ അറിയിക്കാം…
നല്ല കനത്തിലായിക്കോട്ടെ… ഒരു വകുപ്പും വിട്ടുപോവണ്ട… പിന്നേ മനസാക്ഷിക്കുത്തൊന്നും വേണ്ട…
അവന്മാരോടൊ എന്തിന്… അന്നേ ഞാൻ പിടിച്ചു തൊലി ഉരിച്ചേനെ ഇവർക്ക് വേറെ പണിയുണ്ടെന്നു ഏട്ടൻ പറഞ്ഞതുകൊണ്ടാവിട്ടുവെച്ചത്…