മുന്നിൽ നിൽക്കുന്ന സച്ചിനെ കണ്ട് അവൾ പകച്ചു.
“നിങ്ങൾ…. നിങ്ങൾ ആരാ ”
“അയ്യോ ശബ്ദം ഉണ്ടാക്കല്ലേ…. ഞാൻ അമലിന്റെ ഫ്രണ്ട് ആണ്… അറിയാതെ റൂമിൽ കേറി പോയതാ…..”
അവൾക്ക് ദേഷ്യം വന്നു…. അവന്റെ മുഖത്ത് ഒന്ന് പൊട്ടിച്ചു
അവനെയും തന്നെയും ഒരു റൂമിൽ വെച്ച് കണ്ടാൽ ഉള്ള അവസ്ഥ ഓർത്ത് അവൾ ശബ്ദം ഉണ്ടാക്കിയില്ല. അവനോട് ആ ബാത്‌റൂമിന് ഉള്ളിലേക്ക് കയറാൻ അവൾ ആംഗ്യം കാണിച്ചു.
ബ്രായും പാന്റിയും എടുത്തിട്ട് അവൾ തന്റെ ഡ്രസ്സ് നോക്കി അത് അമൽ എവിടേക്കോ മാറ്റി വെച്ചിരിക്കുകയാണ്. അവൾ അലമാര തുറന്ന് അമലിന്റെ ഒരു ബനിയനും ട്രൗസറും എടുത്ത് ഇട്ടു. പോയി വാതിൽ തുറന്നു.
“മോളെ ദർശനെ ഇന്ന് നിന്റെ നിശ്ചയം അല്ലേ എന്നിട്ട് റെഡി ആവാതിരുന്നാൽ എങ്ങനെയാ…..”
ഞാൻ റെഡി ആയിക്കോളാം ചെറിയമ്മേ നിങ്ങൾ താഴേക്ക് പൊയ്ക്കോ
“അതൊന്നും പറഞ്ഞാൽ പറ്റില്ല…. നീ കുളിമുറിയിൽ കുളിക്കാൻ കയറിയാൽ മാത്രമേ ഞാൻ താഴേക്ക് പോവുകയുള്ളു.അത് കെട്ട അവൾ തോർത്തും എടുത്ത് കുളിമുറിയിൽ കയറി
ദർശനാ വേഗം കുളിച്ചു വാ ചെക്കന്റെ വീട്ടുകാർ ഇങ്ങ് എത്താറായി…..
അതും പറഞ്ഞു അവർ താഴേക്ക് പോയി
സോറി….. സച്ചിൻ പറഞ്ഞു
തന്റെ ഒപ്പം ഈ റൂമിൽ എന്നെ കണ്ടാൽ ഉള്ള അവസ്ഥ ഓർത്ത് മാത്രം ആണ് ഞാൻ മിണ്ടാതിരുന്നത്…… ഇനി മേലാൽ എന്റെ കൺവെട്ടത് തന്നെ കണ്ട് പോകരുത്
അവന് ബാത്‌റൂമിൽ നിന്ന് ഇറങ്ങി…. അപ്പോൾ അമൽ മുകളിലേക്ക് കയറി വരുന്നത് കണ്ടു…… കയ്യിൽ ഐസ്ക്രീംമും ഉണ്ട്…
സച്ചിന് അത് കണ്ട് പതിയെ സിറ്റ് ഔട്ടിലേക്ക് മാറി. അവൻ ദർശനയുടെ റൂമിലേക്ക് കയറി പുറത്തിറങ്ങി