അങ്ങനെ ഞാൻ സുകന്യയെ വിളിച്ചു.
ഞാൻ – ഡീ ടിക്കറ്റ്..,..
സുകന്യ – അതൊക്കെ ഞാൻ ഏറ്റു. നീ documents submit ചെയ്തോ?
ഞാൻ – ഞാനും ഹേമയും ഏജൻസിയിൽ പോയി, ഫോട്ടോ കൊടുത്തു, പിന്നെ അവർ പറഞ്ഞ ഫോമിൽ ഒക്കെ ഒപ്പിട്ടു കൊടുത്തു. നീ എന്തൊക്കെയോ documents അവർക്ക് അയച്ചു കൊടുത്തു എന്നവർ പറഞ്ഞു
സുകന്യ – ok.ok..അത് മതി. ബാക്കി ഒക്കെ അവർ നോക്കിക്കോളും. അപ്പോ വിസ കിട്ടിക്കഴിയുമ്പോൾ അവർ നിന്നെ വിളിക്കും. അന്നേരം ബാക്കി പറയാം.
ഏകദേശം 2 ആഴ്ച്ച കഴിഞ്ഞപ്പോൾ ഏജൻസിയിൽ നിന്ന് വിളി വന്നു. വിസ ഓകെ. വന്നു പാസ്പോർട്ട് വാങ്ങിക്കോ എന്ന്.
ഞാൻ അപ്പോ തന്നെ ഹെമയെ വിളിച്ചു. ഞങൾ പിറ്റേന്ന് പോയി പാസ്പോർട്ട് വാങ്ങി വന്നു. അന്ന് തന്നെ ഞങൾ സുകന്യയെ വിളിച്ചു കാര്യം പറഞ്ഞു. പാസ്പോർട്ട് കോപ്പിയും, വിസ സ്റ്റാമ്പ് ചെയ്ത് പേജും അടക്കം അവൾക്ക് fax ചെയ്യാൻ പറഞ്ഞു അവള്. ഞങൾ പിറ്റേന്ന് തന്നെ അതൊക്കെ fax ചെയ്തു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ സുകന്യ വിളിച്ചു.
സുകന്യ – ഡീ നിങ്ങൽ regal travels ൽ ഒന്നൂടെ പോണം. നിങ്ങൾക്ക് ഉള്ള ടിക്കറ്റ് details ഞാനവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്. അവർ പറയും എന്നാണ് വന്നു ടിക്കറ്റ് വാങ്ങേണ്ടത് എന്ന്. Travel date Oct 15. അപ്പോ എല്ലാം പറഞ്ഞത് പോലെ..ടിക്കറ്റ് കിട്ടിക്കാഴിഞ്ഞിട്ടു വിളിക്ക്. ബാക്കി ഒക്കെ അന്നേരം.
ഞാൻ ഈ വിവരങ്ങൾ അതേപോലെ ഹെമയെ അറിയിച്ചു. അടുത്ത് ദിവസം ഞങൾ ഏജൻസിയിൽ ചെന്നു കാര്യങ്ങൽ അന്വേഷിച്ചു. ഒരാഴ്ച കഴിഞ്ഞിട്ടു അവർ വിളിക്കും അന്നേരം ടിക്കറ്റ് കലക്ട് ചെയ്യാൻ വന്നാൽ മതി ഇന്നവർ പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞപ്പോ അവർ വിളിച്ചത് അനുസരിച്ച് ഞങൾ പോയി ടിക്കറ്റ് കൈപ്പറ്റി. തിരിച്ചു പോകുന്ന വഴി ഒരു ISD ബൂത്തിൽ കയറി സുകന്യയെ വിളിച്ചു കാര്യം പറഞ്ഞു.
സുകന്യ – ok.. ബാഗിൽ ഒത്തിരി സാധനം.ഒന്നും നിറകരുത്. നിങ്ങൽ ഇവിടെ ഒരാഴ്ചത്തെ വിസിറ്റ് ിന് ആണ് വരുന്നത്. വീട്ടിൽ ഇടാൻ ഒരു 4 set dress അല്ലാതെ ഒന്നും എടുക്കരുത്. വെളിയിൽ ഇടാനും, പാർട്ടിയിൽ ഇടാനും ഉള്ള എല്ലാ ഡ്രെസ്സും ഞാൻ ഇവിടുന്നു വാങ്ങി തരാം. കണ്ട അച്ചാറും, കപ്പയും, അവലോസ് പൊടിയും ഒന്നും കൊണ്ടുന്നവരരുത്. ഇവിടെ അതൊക്കെ കസ്റ്റംസ് എടുത്ത് കളയും. നിങ്ങളുടെ കണക്ഷൻ ഫ്ലൈറ്റ് ആണ്. കോയമ്പത്തൂർ to Madras. അവിടുന്ന് കണക്ഷൻ to Kulalampur Malaysian airlines. സമയം ഒക്കെ നോക്കി കെറിക്കോണം. മദ്രാസ്.എയർപോർട്ടിൽ നിങ്ങൾക്ക് ഒരു 4 മണിക്കൂർ wait ഒണ്ട്.
ഇവിടെ എത്തിയാൽ, എല്ലാവരും പോകുന്ന കൂട്ടത്തിൽ അങ്ങ് കൂടിക്കോണം. ഞങൾ വെളിയിൽ ഉണ്ടാവും. മദ്രാസ്.എയർപോർട്ട് ൽ നിന്ന് ISD വിളിക്കാൻ പറ്റുമോ എന്നറിയില്ല. പറ്റുമെങ്കിൽ എന്നെ വിളി.
അങ്ങനെ ഞങൾ ഒരാഴ്ച അടിച്ചു പൊളിക്കാൻ മലേഷ്യയിലേക്ക് പോകാൻ തയ്യാറായി.
തുടരും…..