വിശാല്… തോന്നി അത് അങ്ങനെ വരൂ.. അങ്ങനെ സംഭവിക്കു….
കൂടെ ആൻഡ്രസ്സയും അപർണ്ണയുമുണ്ട്…
അപർണ്ണയെന്റെ കൈ അവളുടെ തോളിലൂടെയിട്ട് ചേർത്തു പിടിച്ചു, മറുതലക്കൽ വിശാലും,
“” ഇല്ലേച്ചി കുഴപ്പോന്നുല്ല,,
അവരാവിലെയൊന്നും കഴിച്ചില്ലായിരുന്നു…ചിലപ്പോ അതിന്റെയാവും..
ഓഹ് വേണ്ട… വേണ്ട ഹോസ്പിറ്റലിലൊന്നും കൊണ്ടൊണ്ടാ ഇതിപ്പോ ഓക്കേ ആവും.. ഓക്കേ….ഞാൻ വിളിക്കാം. “”
അവൻ ഫോൺ കട്ടാക്കി ന്നെയും താങ്ങി രണ്ടും മുന്നോട്ട് നടന്നു,
“” ടാ അങ്ങോട്ടിരിതാം… “” മുന്നിലെ കടയിലേക്ക് ചൂണ്ടി അവളത് പറഞ്ഞതും, നനവ് വീണു കാഴ്ച മങ്ങിയ പോലെ ആരോ കടയിലേക്ക് ന്തോ പറഞ്ഞു ഓടുന്ന കണ്ടു,..
ന്നെ അവിടെ ഇരുത്തിയതും, ചുണ്ടിലേക്ക് ന്തോ വന്നു മുട്ടി, ഉപ്പ്…
ഞാൻ കണ്ണോന്ന് ചിമ്മി തുറന്നു, നാരങ്ങ വെള്ളം, ഞാൻ മുകളിലേക്ക് നോക്കി, പരിഭ്രാന്തിയോടെ ആൻഡ്രേസ്സ… അവളെന്റെ മുന്നിൽ മുട്ട് കുത്തി ന്റെ വായിലേക്ക് വീണ്ടും ആ വെള്ളം കമഴ്ത്തി.. ഒറ്റ വലിക്ക് ന്നെ കൊണ്ടത് കുടിപ്പിച്ചതും, അവളൊന്ന് ന്നെ നോക്കി ഒപ്പം മറ്റു നാല് കണ്ണുകളും ഞാൻ കണ്ണോന്ന് മിഴിച്ചു നോക്കി, ഓക്കേ ആയെന്ന് കണ്ടതും വിശാല് അവളുടെ കയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി, ഞാൻ അപർണ്ണ യുടെ തോളിലേക്ക് ചാഞ്ഞു, ആ കൈകൾ ന്റെ തലയിൽ തഴുകി
“” ഓക്കേ ആയോ ആ കൊച്ച്… “” കടയിലെ ചേട്ടൻ ചോദിച്ചതും
“” ആഹ്ഹ് അവനൊക്കെയായി… ചേട്ടാ മൂന്ന് ലിം കൂടെ എടുത്തോ… “”