നിശാഗന്ധി 5 [വേടൻ]

Posted by

 

അവളെ ആശ്വാസിപ്പിച്ചു അക്ഷരയുടെ സ്വരം..

ന്നാൽ അതിലൊന്നും അവളുടെ സന്തോഷത്തെ അടക്കാൻ കഴിഞ്ഞില്ല…

 

 

“” നിനക്ക്….നിനക്കറിയില്ല അക്ഷ…ന്റെ…. ന്റെ കുഞ് നിക്ക് വേണ്ടിയാ ഇത്രേം കഷ്ടപ്പെട്ടെ, അറിയോ നിനക്ക്…?? ഞങ്ങളുടെ നല്ലതിന് വേണ്ടിയാ അവ…. “”

 

 

വാക്കുകൾ മുഴുവപ്പിക്കാതവൾ വിങ്ങി പൊട്ടി, കരച്ചിലിന്റെ ഞെരുക്കം കേട്ടപ്പോ മനസിലായി അവളെ അക്ഷര ചേർത്തു പിടിച്ചിട്ടുണ്ടെന്ന്…

 

നിക്കും വിശ്വസിക്കാൻ കഴിയുന്നില്ല.. കാരണം ജയിക്കും ന്ന് നിക്ക് അറിയായിരുന്നു പക്ഷെ… ഫസ്റ്റ്ക്ലാസ്സ്‌ ഒന്നും മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല..

 

 

പക്ഷെ അവളുടെ കരച്ചില് കേട്ടിട്ടാണോ… അതോ രാവിലെ മുതലുള്ള ടെൻഷൻ കാരണമാണോ ന്നറിയില്ല ന്റെ കണ്ണിലേക്കു ഇരുട്ട് കയറുന്ന പോലെ, തല ചുറ്റുന്നു… ഞാൻ ഫോൺ ബലത്തോടെ ചെവിയിലേക്ക് വെച്ചു

 

 

“” സ്റ്റെഫി… ഞാൻ… ഞാമ്പിന്നെ വിളിക്കാം.. ന്റെ തല കറങ്ങണപോലെ… “”

 

 

“” അയ്യോ… സിദ്ധു… ടാ.. ന്താ… ന്താപറ്റിയെ..ഏഹ്…??

ഹലോ…ഹലോ… “”

 

അക്ഷരയുടെ സ്വരം.. കയ്യുടെ ബലം നഷ്ടപ്പെട്ടു..

ഫോൺ കയ്യിൽ നിന്നും വഴുതി പോകുന്ന പോലെ,

 

 

“” ന്താ… ന്താ ന്റെ സിദ്ധുന്…ഏഹ്, ആക്ഷേ… ടി.. ന്താടി അവന്…”” കേട്ടെങ്കിലും മറുപടി പറയാൻ കഴിയാതെ ഫോൺ നിലത്തേക് വീണിരുന്നു, ഞാൻ ആ ബൈക്കിലേക്ക് തല ചാരി,

 

 

 

പിന്നെ ആരോ വന്നെന്നെ തട്ടി വിളിച്ചു, കവിളിൽ ഒരടി കിട്ടിയ വേദന… ഞാൻ അടഞ്ഞു പോകുന്ന കണ്ണിനെ വലിച്ചു തുറന്നു.. ആരായാലും ഒടുക്കത്തെ അടിയായി പോയി, ഇനിയൊന്നുടെ കിട്ടാൻ വയ്യാത്തോണ്ട് ഞാൻ കണ്ണ് വലിച്ചു തുറന്നു,

Leave a Reply

Your email address will not be published. Required fields are marked *