അവളെ ഇനിയും തീ തീറ്റിക്കണ്ടല്ലോ ന്നോർത്താണ് പേടിച്ചാണെങ്കിലും ഞാൻ വരാമെന്ന് പറഞ്ഞത്…!
“” നിനക്ക് പേടിയുണ്ടോ..?? “”
കുറച്ചായിട്ടും അനക്കമൊന്നും കാണാതെയായപ്പോ പെണ്ണെന്നോട് കാര്യം തിരക്കി,
‘”” ഇച്ചിരി, ന്നാലും സാരയില്ല….. “” ഞാൻ കുറച്ചധികം ശബ്ദം താഴ്ത്തി.,
“” എന്നാലേ… ന്റെ പൊന്നുമോനോന്നുകൊണ്ടും പേടിക്കണ്ട ട്ടോ….!!! ഇവിടെല്ലാം ഓക്കേയാണ്.. നിന്നെയിനി ല്ലാർക്കുമൊന്ന് കണ്ടാ മാത്രം മതി… “”
“” പിന്നെ നീയിപ്പോ വീട്ടിൽ ഭയങ്കര സീനാണെന്നൊക്കെ പറഞ്ഞിട്ട്… “”
“” അത് ഞാനെന്റെ കൊച്ചിന്റെ ധൈര്യമോന്ന് പരിശോധിക്കാൻ പറഞ്ഞതല്ലേ… ഹ്മ്മ് ആപ്പോ വന്ന് ചോദിക്കാനുള്ള ധൈര്യൊക്കെയുണ്ടല്ലേ…””
ധൈര്യം… ഇട്ടിരുന്ന നിക്കറ് നനഞ്ഞെന്നാ തോന്നണേ…
“” അതൊക്കെ അത്രേയുള്ളൂ…. മുത്തേ…!’”
ഉള്ളിലൊരു ശിങ്കാരിമേളത്തിന്റെ മുഴപ്പ് ഞാൻ അറിഞ്ഞോണ്ട് കെട്ടില്ലെന്ന് നടിച്ചു.
“” പിന്നെ… നി എന്നെക്കാളും രണ്ട് വയസ്സ് ഇളയതാണെന്നൊന്നും ഇവിടറിയൂല… ഇനി അതോണ്ടവര് സമ്മതിക്കാതിരിക്കണ്ട ന്നോർത്ത് ഞനത് മനഃപൂർവം പറഞ്ഞില്ല… നിയായിട്ട് ഇനി ഒന്നും അറിയിക്കാതെ ഇരുന്നാ മതി.. “”
“” അത്രേ ഉള്ളോ….!! ആഹ്ഹ് കാര്യഞാനെറ്റു. “”
അതങ്ങോട്ട് പറഞ്ഞതും പെണ്ണോന്ന് നിർത്തി, ന്നിട്ട് ന്നേ വിളിച്ചു,