പൊട്ടിക്കാണോ…?? ഈശ്വര…!!
കവലെ തന്നെയൊരു കടയിടേണ്ടി വരുന്നാ തോന്നണേ….
ന്റെ മനസ്സ് കാട് കേറി തുടങ്ങിയതും വിശാല് ആ കാൾ അറ്റണ്ട് ചെയ്തു ലൗഡ് സ്പീക്കറിലിട്ടു, ഇപ്പൊ ന്നെ കാളും ടെൻഷൻ അവനുണ്ട്, അവൻ നിന്ന് വിറക്കുവാണ്, കാരണം വീട്ടിൽ തന്തയോട് വേറെ കൊണ പറഞ്ഞിട്ടാണ് ഇവനിപ്പോ ഇവിടെ വന്ന് നിക്കുന്നേ,
“” വാവേ… നമ്മള്… നമ്മള് ജയിച്ചെടാ… ജയിച്ചു…!!
ന്റെ… ന്റെ പൊന്നിന്… ഫൈസ്റ്റ്.. ഫസ്റ്റ് ക്ലാസ്സുണ്ടെടാ… “”
ഫോൺ എടുത്തെന്ന് കണ്ടതും അവളുടെ കരച്ചിലോടു കൂടിയ വാക്കുകൾ…
ആ ശബ്ദം ഇടറിയിരുന്നു, ഇടയ്ക്കിടെ മുറിഞ്ഞു പോകുന്ന വാക്കിൽ നിന്നും ഞാനെന്റെ പ്രാണന്റെ ശബ്ദത്തെ ഉൾക്കൊണ്ടു.
അവളുടെ ഓരോവാക്കിൽ നിന്നും വ്യക്തമാണ് ന്നെക്കാളെറേ അവളി വിജയത്തിനായി കാത്തിരുന്നു ന്ന്…
ഞാൻ ജയിച്ചെന്ന് കണ്ടതും പോക്കറ്റിൽ കിടന്ന ജയിച്ചാ മാത്രം വെക്കാൻ പോക്കറ്റിൽ കരുതിയ കൂളിംഗ് ഗ്ലാസ്സ് അവൻ പുറത്തെടുത്തു.
“” ഞാൻ…ഞാഞ്ചേയിച്ഛ്…!! ഞാഞ്ചേയിച്ഛ്,
യെസ് അവസാനം അത് സംഭവിച്ചിരിക്കുന്നു…. ഇട്സ് എ മിറാക്കിൾ….!!””
അവനതും പറഞ്ഞു അകത്തേക്ക് ഓടി,
അവളുടെ എങ്ങലടികൾ ഉച്ചത്തിലായി, ശ്വാസം കിട്ടാതെയുള്ള എങ്ങലടിയായതും ഞാനുമൊന്ന് വിതുമ്പി പ്പോയി, ഞാൻ ഫോൺ നോർമൽ കാളിലേക്ക് മാറ്റി അല്പം മാറി നിന്നു. അവിടെ കണ്ടൊരു ബൈക്കിലേക്ക് ഞാൻ ചാരിയിരുന്നു,
“” നീയിങ്ങനെ കരയാതെന്റെ സ്റ്റെഫി… ഒന്നുല്ലേലും അവന് ഫസ്റ്റ് ക്ലാസ്സില്ലേ… പിന്നെന്നാ..””