“” അത് ഞാനും കർത്താവും തമ്മിലുള്ള രഹസ്യ… അതിപ്പോ പുറത്തുന്നുള്ള ആരും അറിയണ്ട… “”
ചോദിച്ചത് ഇഷ്ടവാതെ അവളെന്റെ തോളിൽ തല്ലി, മെല്ലെ സൈഡിലേക്ക് മുഖം ചെരിച്ചു ആ കണ്ണ് തുടച്ചു.
“” ന്റെ കർത്താവെ…
നിനക്കറിയാലോ… ഇന്നേവരെ ഞാനൊന്നും ചോദിച്ചു നിങ്ങളെയാരെയും ബുദ്ധിമുട്ടിപ്പിച്ചിട്ടില്ല.. പക്ഷെ ഇന്നെനിക്കൊരു കാര്യം പറയാനുണ്ട്… വേറൊന്നുല്ല, അവളെന്താണോ പ്രാർഥിച്ചത് അതങ്ങ് നടത്തി കൊടുത്തേക്കണേ… “”
ഞാനെന്റെ പ്രാണന്റെ കൈയിൽ കൈ കോർത്തു, ആ പള്ളി നടയിൽ നിന്നും ഒന്നിച്ചൊരു ജീവിതത്തിലേക്കായ് നടന്നകന്നു,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“”ന്തായെടി…. വീട്ടിൽ വല്ലോം പറഞ്ഞോ..?? “”
ഒരു മാസത്തിന് ശേഷം വീട്ടിലേക്ക് പോയവൾ ഇടക്ക് ഞങ്ങളുടെ കാര്യം വീട്ടിലൊന്ന് സൂചിപ്പിച്ചു ന്ന് പറഞ്ഞിരുന്നു.. അതിന്റെ ഒരു വിമ്മിഷ്ടം നിക്കുണ്ട്..
“” ആഹ്ഹ് ഇനി പറയാൻ ബാക്കിയൊന്നുല്ല… ന്നേ കൊന്നില്ല ന്നേ ഉള്ള്… “”
അവളുടെ ശബ്ദം വളരെ പതിയെയായിരുന്നു.. അഹ് അപ്പോ ഖത്തം.. കുറച്ച് കഴിഞ്ഞൊക്കെ പറഞ്ഞാ മതിയായിരുന്നു, അവള് എടുത്ത് ചാടിയോ……ന്നൊരു സംശയമിപ്പോ..
“” ഞാനിന്നോട് പറഞ്ഞതല്ലേ.. ഇപ്പോ ഒന്നും പറയണ്ട, കുറച്ചൂടെ കഴിഞ്ഞെല്ലാം എല്ലാരേം അറിയിച്ചാ മതീന്ന്… “”
“” അങ്ങനെയല്ല വാവേ… നിക്കിത് ഇങ്ങെനെ മുന്നോട്ട് കൊണ്ട് പോവാൻ വയ്യ.. “”